
നവംബർ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ നവംബർ 13നു രാവിലെ 6.30 മുതൽ തിരുവനന്തപുരം മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെ കൂട്ടനടത്തം സംഘടിപ്പിക്കും. രാവിലെ ഒമ്പതു മുതൽ 12 വരെ മ്യൂസിയം കോമ്പൗണ്ടിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചന, ഉപന്യാസം, ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ 8.30ന് മുമ്പ് മ്യൂസിയം കോമ്പൗണ്ടിൽ എത്തണം. 14നു രാവിലെ എട്ടു മുതൽ പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്നുള്ള ചികിത്സയുടെ ഭാഗമായുള്ള ടെസ്റ്റുകൾക്ക് പ്രത്യേക ആനുകൂല്യം നൽകും.
