
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഒരു ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കള്ളനും ഭഗവതിയും. സിനിമയിൽ അനുശ്രീയും ബംഗാളി താരം മോക്ഷയുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികമാരായി എത്തുന്നത്.

ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സലിം കുമാർ, ജോണി ആന്റണി, പ്രേംകുമാർ,മാല പാർവ്വതി രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളുമായി നടക്കും.കള്ളനും ഭഗവതിയും എന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് കെ വി അനിൽ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം തീഷ് റാം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് രഞ്ജിൻ രാജാണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ,കലാ സംവിധാനം രാജീവ് കോവിലകം,അസ്സോസിയേറ്റ് ഡയറക്ടർ ടിവിൻ കെ വർഗ്ഗീസ്,വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി.വിഷ്ണുവിൻറേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ സബാഷ് ചന്ദ്രബോസാണ്.
