
ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യ രോഗികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. രോഗ വിവരങ്ങൾ വ്യക്തമാക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഇതിന് പ്രത്യേക സമയ പരിധിയില്ല.
