
2010-ൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉദ്ഘാടനവേദിയിൽ കൊളംബിയൻ പോപ്പ് താരം ഷക്കീര തന്റെ ‘വകാ, വക്കാ’ എന്ന ഗാനത്തിലൂടെ അരങ്ങൊരുക്കിയതാണ് ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങ്
ഫിഫ ലോകകപ്പ് 2022 ഞായറാഴ്ച (നവംബർ 20) ഖത്തറിൽ ആരംഭിക്കും. ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായി അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകളാണ് ഖത്തർ ആസൂത്രണം ചെയ്യുന്നത്. ഇതിലേക്കായി ലോകത്തെ അറിയപ്പെടുന്ന സംഗീതജ്ഞരെയും നർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. 2010-ൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉദ്ഘാടനവേദിയിൽ കൊളംബിയൻ പോപ്പ് താരം ഷക്കീര തന്റെ ‘വകാ, വക്കാ’ എന്ന ഗാനത്തിലൂടെ അരങ്ങൊരുക്കിയതാണ് ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങ്. എന്നാൽ ഇത്തവണ ലോകത്തെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ.
എന്നാൽ ഖത്തറിന് ലോകകപ്പ് അനുവദിച്ചതിനെതിൽ ഫിഫയ്ക്കെതിരെ വിമർശനം രൂക്ഷമായതോടെ ബഹിഷ്ക്കരണ ഭീഷണിയും വർദ്ധിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ്രശസ്ത കലാകാരൻമാർ ഖത്തർ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുകയാണ്. അതിൽ ഏറ്റവും ഒടുവിൽ ഷാക്കിരയാണ് ലോകകപ്പിനില്ലെന്ന് അറിയിച്ചിരിക്കുന്നത്. ദുവാ ലിപയും റോഡ് സ്റ്റുവർട്ടും നേരത്തെ തന്നെ ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
