
ഇന്ന് ചടയമംഗലം സബ്ജില്ലാ കാലോത്സവത്തിലെ ഏറെ വ്യത്യസ്തത നിറഞ്ഞത് വൈകുന്നേരത്തെ ചവിട്ടുനാടക വേദിയാണ്. കടയ്ക്കൽ ഗവ. യു. പി. എസിലെ ഒന്നാം നമ്പർ വേദിയിലായിരുന്നുഹൈ സ്കൂൾ വിഭാഗം ചവിട്ടു നാടകം അരങ്ങേറിയത്

.പോർച്ചുഗീസുകാർക്കൊപ്പം കേരളത്തിലെത്തിയ കലാരൂപമാണ് ചവിട്ടു നാടകം. ക്രൈസ്തവ പുരാവൃത്തങ്ങളെ ആധാരമാക്കിയാണ് ഈ സംഗീതശില്പം തയ്യാറാക്കിയിട്ടുളളത്. വസ്ത്രധാരണത്തിലും വേദി അലങ്കാരത്തിലുമെല്ലാം പാശ്ചാത്യസ്വാധീനം പ്രകടമാണ്. ഗ്രേക്കോ – റോമൻ രീതിയിലുളള വേഷമാണ് കഥാപാത്രങ്ങൾ അണിയുന്നത്.

ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നല്‍കുന്ന നാടകമാണ് ചവിട്ടുനാടകം. ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള നാടകരൂപമാണിത്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടുനാടകം. കഥകളിയില്‍ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തില്‍ ചുവടിനുണ്ട്.ആകര്‍ഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങള്‍ക്കുള്ളത്.

ഓരോ കഥാപാത്രത്തിന്റേയും സ്വഭാവത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമന്‍ ഭടന്മാരേയും യൂറോപ്യന്‍ രാജാക്കന്മാരേയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വര്‍ണ്ണക്കടലാസുകളും സില്‍ക്ക് കസവ് വെല്‍വെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കും. പോര്‍ച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോല്‍, കയ്യുറ എന്നിവയും ഉണ്ട്
