അറുപത്തി ഒന്നാമത് സബ് ജില്ലാ കാലോത്സവം പ്രൗഡ ഗംഭീര ഘോഷയാത്രയോടെ തുടക്കമായി.ഈ വർഷത്തെ ചടയമംഗലം ഉപജില്ലാ കലോത്സവം നവംബർ 21 ന് ആരംഭിച്ചു 24 ന് അവസാനിക്കും.

ചടയമംഗലം സബ്ജില്ലാ കാലോത്സവം 20 വർഷങ്ങൾക്ക് ശേഷമാണ് കടയ്ക്കൽ യു. പി. എസി ലേയ്ക്ക് വീണ്ടും വന്നെത്തുന്നത്. അഞ്ച് വേദികളിലയാണ് മത്സരങ്ങൾ നടക്കുന്നത്.

ഉപജില്ലയിലെ അൺപത്തി ഏഴ് സ്‌കൂളുകളിൽ നിന്നും ഏകദേശം 3000 കുട്ടികൾ മാറ്റുരായ്ക്കുന്ന കലാമാമാങ്കത്തിനാണ് ഇന്ന് തിരി തെളിഞ്ഞത്.

മൂന്ന് മണിയ്ക്ക് കടയ്ക്കൽ ബസ്സ്റ്റാന്റിൽ നിന്നും ആരഭിച്ച വർണാഭമായ ഘോഷയാത്രയിൽ വിവിധ സ്‌കൂളുകളുടെ ബാനറിൽ കുട്ടികൾ അണി നിരന്നു.

മുത്തുകുടകളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും, രക്ഷാകർത്താക്കളും ഈ ഘോഷയാത്രയുടെ ഭാഗമായി.നാടൻ കലാരൂപങ്ങളും, വിവിധ വേഷങ്ങളിലുള്ള കുട്ടികളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി

എസ്. പി.സി, സ്കൗട്ട് ആൻഡ്, ഗൈഡ്സ്, ജെ. ആർ. സി, എന്നിവർ അണിചേർന്നു.കടയ്ക്കലിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ആൽത്തറമൂട് വഴി സ്കൂളിൽ എത്തിച്ചേർന്നു.

തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു
ചെയ്തു സ്കൂൾ എച്ച്. എം എ. എച്ച് ഹുമാംഷ സ്വാഗതം പറഞ്ഞു.

സംസ്‌കൃതോത്സവം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയേലും, അറബിക് കാലോത്സവം കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമനും ഉദ്ഘാടനം ചെയ്തു

ആശംസകൾ അറിയിച്ചുകൊണ്ട് കുമ്മിൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, വേണുകുമാരൻ നായർ, കെ. എം മാധുരി,

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ സുധിൻ, എസ് ഷജി വാർഡ് മെമ്പർമാരായ ജെ. എം മർഫി, പ്രീതൻ ഗോപി, പ്രീജ മുരളി, വി. ബാബു, സബിത, അനന്തലക്ഷ്മി, സി ആർ ലൗലി, കെ വേണു, ആർ. സി സുരേഷ്, ശ്യാമ, ഷാനി, അരുൺ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു. ആർ പി. റ്റി എ പ്രസിഡന്റ്‌ സി ദീപു എന്നിവർ പങ്കെടുത്തു.

രാവിലെ പി.ടി. എ പ്രസിഡന്റ്‌ സി ദീപു പതാക ഉയർത്തി രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.