
ബഹു. കേരള സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഇട്ടിവ PHC യെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം 2022 നവംബർ 7 ന് നടക്കും.

ഇതിനോടൊപ്പം PHC യിൽ പണി പൂർത്തീകരിച്ച പുതിയ ഒബ്സർവേഷൻ റൂം, നവീകരിച്ച ആശുപത്രി, ലബോറട്ടറി എന്നിവയുടെ സമർപ്പണവും നടക്കും .നവംബർ 7 തിങ്കളാഴ്ച 2.30 ന്.ബഹു. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് ബഹു, ആരോഗ്യ വകുപ്പ് മന്ത്രി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത, തൃതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുക്കും.

