
ചടയമംഗലം മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 2.56 കോടി രൂപ അനുവദിച്ചു.
ചിതറ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2 കോടി രൂപ ആഭ്യന്തര വകുപ്പിൽ നിന്നും അനുവദിച്ചു. ആയതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി.

കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് BLS ആംബുലൻസ് വാങ്ങാൻ എം. എൽ. എ യുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപയും,

മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 32 ലക്ഷം രൂപയും അനുവദിച്ചു,

ഹൈ മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ ചിതറയിൽ പുതിയ കെ. എസ് എഫ്. ഇ ശാഖ അനുവദിച്ചതയും മന്ത്രി ചിഞ്ചു റാണിയുടെ ഓഫീസ് അറിയിച്ചു.
