
ക്രിസ്തുമസ് പ്രമാണിച്ച് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിന് 1800 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ പെൻഷൻകാർക്ക് ലഭിക്കും. ഡിസംബർ ഒന്നും രണ്ടും വാരങ്ങളിൽ പെൻഷൻ വിതരണം ചെയ്യും.
