സർക്കാർ ഓഫീസ് നടപടികൾ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും നൽകും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ‘ഇ-മെയിൽ വഴി മാത്രം മതി’ എന്ന് പ്രത്യേകം സൂചിപ്പിക്കുന്ന കേസുകളിൽ അപ്രകാരം മറുപടി അയച്ചാൽ മതിയാകും. തപാൽ മുഖേന വീണ്ടും മറുപടി അയക്കേണ്ടതില്ല.
ഇ-മെയിൽ മുഖേന മറുപടി നൽകുമ്പോൾ ‘ഇ-മെയിൽ മുഖേന’ (By e-mail) എന്ന് മറുപടി കത്തിൽ രേഖപ്പെടുത്തി ഔദ്യോഗിക മേൽ വിലാസത്തിൽ നിന്നുതന്നെ മറുപടി അയയ്ക്കണം. ഇ-മെയിൽ അയച്ച തീയതിയും സമയവും ഫയലിൽ രേഖപ്പെടുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു (സർക്കുലർ നം.209/ഐ.ആർ 13 (2)/2022/