
പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നിലമേലിൽ ഗംഭീര സ്വീകരണം നൽകി.

കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 6 ന് കാസർഗോഡ് നിന്നും ആരംഭിച്ച ജാഥയ്ക്ക് നിലമേൽ ജംഗ്ഷനിൽ വച്ചാണ് സ്വീകരണം നൽകിയത്, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി അബ്ദുൾ ഖാദർ ex mla ക്യാപ്റ്റനായും, സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് വൈസ് ക്യാപ്റ്റനായും, സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി മാനേജരുമായിട്ടുള്ള ജാഥ ഉച്ചക്ക് 12 മണിയ്ക്ക് നിലമേലിൽ എത്തിച്ചേർന്നു.

മുത്തു കുടകളുടെയും, ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ കഥയെ സ്വീകരിച്ചു.കേന്ദ്ര ഗവണ്മെന്റിന്റെ പ്രവാസി വിരുദ്ധ നിലപാടുകൾ തിരിത്തിക്കുവാൻ കേരള സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വിഹിതം അനുവദിക്കുക,

സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2023 ഫെബ്രുവരി 15 ന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നു.

ഇതിന് മുന്നോടിയായി നവംബർ 16 ന് രാജ്ഭവൻ മാർച്ചും തീരുമാനിച്ചിരിക്കുന്നു.

ജാഥ സ്വീകരണത്തിന് മുന്നോടിയായി നടന്ന പൊതു സമ്മേളനം സി. പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പി. കെ ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു.

പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എ. എ ജലീൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഡി രാജപ്പൻ നായർ, ഏരിയ സെക്രട്ടറി റ്റി. എസ് പത്മകുമാർ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്,

ജില്ലാ പ്രസിഡന്റ എം ശശിധരൻ,വൈസ് പ്രസിഡന്റ് ദസ്തകീർ, ജബ്ബാർ തേക്കിൽ, രഞ്ജിത്ത് നിലമേൽ എന്നിവർ പങ്കെടുത്തു.
