കടയ്ക്കൽ GVHSS ന്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ FULL A+ വാങ്ങിയ കുട്ടികൾക്ക് ആദരം നൽകി.കഴിഞ്ഞ രണ്ട് വർഷക്കാലം മുടങ്ങിക്കിടന്ന പ്രതിഭാ സംഗമം ഈ വർഷം വളരെ വിപുലമായി സംഘടിപ്പിച്ചു.

രണ്ട് വർഷങ്ങളിലെയും കൂടി ഏകദേശം 400 കുട്ടികൾക്കാണ് ആദരം നൽകുന്നത്.2022 നവംബർ 1 ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ബഹു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

മന്ത്രി ചിഞ്ചു റാണിയെ സ്റ്റുഡന്റ്സ് കേടറ്റുകൾ സല്യൂട്ട് നൽകി സ്‌കൂളിലേക്ക് ആനയിച്ചു.സ്വാഗത പറഞ്ഞ സ്കൂളിന്റെ പ്രിൻസിപ്പാൾ സ്‌കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിന് അടിയന്തിരമായി ഒരു സ്കൂൾ ബസ് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

ചടങ്ങിൽ പി. ടി. എ പ്രസിഡന്റ്‌ അഡ്വ. ടി. ആർ തങ്കരാജ് അധ്യക്ഷനായിരുന്നു, പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു. SSLC 2001 ബാച്ച് കുട്ടികളെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ആദരിച്ചു.

+2 2001 ബാച്ച് കുട്ടികളെ കൊല്ലം ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ജെ. നജീബത്ത് ആദരിച്ചു.,

SSLC 2002,ബാച്ച് കുട്ടികളെ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാറും,+2 2002 ബാച്ച് കുട്ടികളെ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ്. വിക്രമനും ആദരിച്ചു.ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിൻ,

കടയ്ക്കൽ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ വി. വേണുകുമാരൻ നായർ, കെ. എം മാധുരി, പഞ്ചായത്ത്‌ അംഗങ്ങളായ പ്രീതൻ ഗോപി, സബിത ഡി. എസ്, കെ. കെ വത്സ, പുനലൂർ DEO റസീന എം. ജെ, SMC ചെയർമാൻ ബിനു എസ്, VHSE പ്രിൻസിപ്പാൾ റജീന എസ്, രാജേഷ് എം (BPC), മാതൃ സമിതി പ്രസിഡന്റ്‌ രമ്യ ബൈജു,

പി ടി എ വൈസ് പ്രസിഡന്റ്‌ മനോജ്‌ പി, സ്റ്റാഫ് സെക്രട്ടറി സജു, നസീം ഡി, എ ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു.

പ്രാധാമാധ്യാപകൻ റ്റി വിജയകുമാർ നന്ദി പറഞ്ഞു.ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ പങ്കെടുത്തു.

കോട്ടയം മെഡിക്കൽ കൊളേജിലും, മഞ്ചേരി മെഡിക്കൽ കോളേജിലും അഡ്മിഷൻ ലഭിച്ച സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ ലക്ഷ്മി സതീഷ്, ശ്രീ രഞ്ജിനി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

സ്കൂളിന്റെ വികസനുവുമായി ബന്ധപ്പെട്ടുള്ള നിവേദനം പി ടി എ പ്രസിഡന്റ്‌ അഡ്വ തങ്കരാജ് മന്ത്രിക്ക് നൽകി.

ജൂനിയർ റെഡ് ക്രോസ്സ് കടയ്ക്കൽ Gvhss യുണിറ്റിന്റെ ആഭിമുഖ്യത്തിൽ നന്മയുടെ വിത്തുകൾ സബ്ജില്ലാതല പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു, കൃഷി ഓഫീസർ ശ്രീജിത്ത്‌ അധ്യക്ഷനായിരുന്നു

error: Content is protected !!