ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്പറ്റി. കോട്ടപ്പുറം ആറ്റുപുറം റോഡിൽ പച്ചയിൽ ഭാഗത്ത്‌ വച്ചായിരുന്നു അപകടം നടന്നത്. കോട്ടപ്പുറം രാഹുൽ ഭവനിൽ രാജനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ഏകദേശം 3.30 ന് റോഡിൽ നടന്നുപോകവേ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിക്കുപറ്റിയ രാജനെ അയൽവാസികൾ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി. പരിക്ക് സരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.കോട്ടപ്പുറത്ത് നിന്നും ആറ്റുപുറത്തേയ്ക്ക് പോകുകയായിരുന്നു ബൈക്ക്. യാത്രികനായ കിളിമാനൂർ സ്വദേശി അഭി പ്രാഥമിക ചികിത്സ തേടി.

error: Content is protected !!