Month: November 2022

ആകാശം കീഴടക്കിയതിന്റെ ആഹ്ലാദത്തില്‍ 78 കാരിയുള്‍പ്പെടെയുള്ള കുടുംബശ്രീ അംഗങ്ങൾ.

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാര്‍ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്‍ക്കൂട്ടാംഗങ്ങള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (നവംബര്‍ 22) ഒരു യാത്ര പോയി. വിമാനയാത്രയും ഷോപ്പിങ് മാള്‍ സന്ദര്‍ശനവുമൊക്കെയായി ആകെ ആഘോഷകരമായ ഒരു യാത്ര. അയല്‍ക്കൂട്ടത്തിലെ 78വയസ്സുകാരിയായ സതീരത്‌നം ഉള്‍പ്പെടെ 9 പേര്‍…

ഏക മകന്റെ വിയോഗം പകര്‍ന്ന തീരാദുഃഖത്തിലും അവയവദാനത്തിന് സമ്മതം നല്‍കി മാതാപിതാക്കള്‍.

തൃശൂര്‍ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകന്‍ അമല്‍ കൃഷ്ണ (17) യാത്രയായത് നാലുപേര്‍ക്ക് പുതുജീവനേകി. തലവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമലിന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. പീഡിയാട്രിക് ഡോ. ആകാന്‍ഷ ജെയിന്‍, ഡോ. ഡേവിഡ്സണ്‍ ദേവസ്യ എന്നിവര്‍…

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ. 16 കോടി രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്.മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ…

യുവാവ് വർക്കല ഇടവ കാപ്പിൽ കടലിൽ മുങ്ങി മരിച്ചു .

ഭരതന്നൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂടിയാണ് സംഭവം നടന്നത്. ഒരു കല്യാണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അഞ്ചു പേർ വർക്കലയിൽ വന്നതിനുശേഷം അതിൽ രണ്ട് പേർ കാപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. വിഷ്ണുവും മറ്റൊരു സുഹൃത്തും കടലിൽ…

നടുഭാഗം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി

എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വിജയി എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പോലീസിന്റെ ചമ്പക്കുളം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. സി. ബി. എല്‍…

ടുണീഷ്യയെ മറികടന്ന്‌ ഓസ്‌ട്രേലിയ; ലോകകപ്പിൽ ആദ്യജയം

ആഫ്രിക്കൻ കരുത്തരായ ടുണീഷ്യയെ ഒരു ഗോളിന്‌ മറികടന്ന്‌ ഓസ്‌ട്രേലിയ ഖത്തർ ലോകകപ്പിൽ ആദ്യജയം സ്വന്തമാക്കി. ആദ്യപകുതിയിൽ മിച്ചൽ ഡ്യൂക്കാണ്‌ വിജയഗോൾ നേടിയത്‌. ഡെൻമാർക്കിനെ ആദ്യകളിയിൽ തളച്ച ടുണീഷ്യയ്ക്ക്‌ ആ മികവ്‌ നിലനിർത്താനായില്ല. തോൽവിയോടെ ടുണീഷ്യ പുറത്താകലിന്റെ വക്കിലായി. മുപ്പതിന്‌ ചാമ്പ്യൻമാരായ ഫ്രാൻസുമായാണ്‌…

തൃപ്പൂണിത്തുറയിൽ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.

ഓവർ ടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രക്കാരന്റെ മത്സരപ്പാച്ചിലിൽ പിറകിൽ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. തുടർന്നുള്ള പോലീസിന്റെ അന്യോഷണത്തിൽ കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു ആണ് ബൈക്ക് ഓടിച്ചിരുന്നതെന്നു കണ്ടെത്തി.അലക്ഷ്യമായി ബൈക്ക് ഓടിച്ചു അപകടം വരുത്തിയ യാത്രികൻ തിരിഞ്ഞു…

അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേളയ്ക്ക് കുളത്തുപുഴ ടെക്നിക്കൽ ഹൈ സ്കൂളിൽ തുടക്കമായി

കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. നാലാമത് അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേള സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍…

ചികിത്സയ്ക്കായി ആധുനിക സംവിധാനങ്ങള്‍: ശബരിമലയില്‍ പൂര്‍ണ്ണസജ്ജമായി ആരോഗ്യവകുപ്പ്

ശബരിമല മണ്ഡലപൂജ മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് എത്തുന്ന ഭക്തജനങ്ങളുടെ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജം. നിലയ്ക്കലില്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ…

2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാർഥികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകും

വിദ്യാർത്ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടിക് ലാബുകൾ ഡിസംബർ മുതൽ കേരളത്തിലെ 2000 ഹൈസ്‌കൂളുകളിൽ സജ്ജമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്ക് റോബോട്ടിക്സ് സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി…

error: Content is protected !!