നിയമസഭാ സുവർണ ജൂബിലി മുസിയം പൊതുജനങ്ങൾക്കായി സമർപ്പിച്ചു

നിയമസഭാ സുവർണ ജൂബിലി മുസിയം പൊതുജനങ്ങൾക്കായി സമർപ്പിച്ചു

പുരാവസ്തു വകുപ്പിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികൾക്കുശേഷം നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന്റെ ഉദ്ഘാടനം മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. പരമ്പരാഗത നിർമാണ രീതികൾ അവലംബിച്ചാണ്…

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ 6 കിടക്കളോടുകൂടിയ പീഡിയാട്രിക്ക് ഐ.സി.യുവിന്റെ ഉദ്ഘാടനം ഏഴിന് മന്ത്രി വീണ ജോർജ് നിവ്വഹിക്കും

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 ഇ സി ആർ പി ടു വി ൽ ഉൾപ്പെടുത്തി 57.44 ലക്ഷം രൂപ ചെലവഴിച്ച് കടയ്ക്ക ൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പീഡിയാട്രിക് ഐ സി യുവിന്റെ നിർമ്മാണം പൂർത്തിയായി കൊല്ലം നാഷണൽ ഹെൽത്ത്…

ദേവകി ആയുർവേദിക്സിന്റെ ഉദ്ഘാടനം നവംബർ 4 ന്

ഡോക്ടർ ലക്ഷ്മീസ് ദേവകി ആയുർവേദിക്സിന്റെ പുതിയ ഹോസ്പിറ്റൽ ഉദ്ഘാടനം നവംബർ നാലിന് 12.15 ന് സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി, വി ശിവൻകുട്ടി, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി എന്നിവർ ചേർന്ന്‌ നിർവ്വഹിക്കും .ചടങ്ങിൽ…

നാം സ്വപ്‌നം കാണുന്നത് മാതൃഭാഷയിൽ: എം. മുകുന്ദൻ

നാം സ്വപ്‌നം കാണുന്ന ഭാഷയാണ് മാതൃഭാഷയെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മൂന്നോ നാലോ ഭാഷ അറിയുന്നവർ പോലും മാതൃഭാഷയിലാവും സ്വപ്‌നം കാണുക. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷ വാരാഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ ആദരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയെക്കുറിച്ച് പറയുമ്പോൾ പ്രാദേശിക…

ചരിത്ര നിമിഷം: കേരള നിയമസഭാ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു

കേരള നിയമസഭാ ലൈബ്രറിയിൽ ഇനി മുതൽ പൊതുജനങ്ങൾക്കും അംഗത്വം. ഇതിന്റെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. നിയമസഭാ സാമാജികർക്കും മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു നിയമസഭാ ലൈബ്രറിയിൽ ഇത് വരെ പ്രവേശനമുണ്ടായിരുന്നത്. എന്നാൽ നിയമസഭാ ലൈബ്രറി നൂറു വർഷം പൂർത്തിയാക്കിയ…

എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്

മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) സേതുവിനു സമർപ്പിക്കുകയാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു,…

ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി; ഡിജിറ്റൽ സർവേയിലൂടെ കേരളം രാജ്യത്തിനു മാതൃകയാകും: മുഖ്യമന്ത്രി

വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി. ‘എന്റെ ഭൂമി’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ…

കെ. പി കരുണാകരൻ ഫൗണ്ടേഷൻ സ്നേഹ വീട് നാടിന് സമർപ്പിച്ചു.

ചിതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കെ. പി. ഫൗണ്ടേഷൻ സ്നേഹ വീടിന്റെ ഉദ്ഘാടനം നവംബർ 1 കേരളപിറവി ദിനത്തിൽ മന്ത്രി ചിഞ്ചു റാണി നിർവ്വഹിച്ചു. കെ. പി ഫൗണ്ടേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എ. എസ് ഇക്ബാൽ അധ്യക്ഷനായിരുന്നു. ഫൗണ്ടേഷൻ…

കേരള ചിക്കൻ ഔട്ട്ലറ്റ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു.

കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുമുള്ള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.കർഷകർക്ക് ഇന്റഗ്രേഷൻ…

ഔഷധി കടയ്ക്കൽ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

കേരള ഔക്ഷധിയുടെ ഒരു അംഗീകൃത വില്പന ശാല കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. കടയ്ക്കൽ എസ്. ബി. ഐ ബാങ്കിന് സമീപം ആരംഭിച്ച ഷോപ്പിന്റെ ഉദ്ഘാടനം കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…