Month: November 2022

ഐ.എഫ്.എഫ്.കെ സംഘാടക സമിതി രൂപീകരിച്ചു

സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മഹനാസ് മൊഹമ്മദിക്ക് ഇരുപത്തിയേഴാമത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി. എൻ.വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. ഐ. എഫ്. എഫ്.കെ മോഷൻ ടീസർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇത്തവണത്തെ…

സ്‌കൂളിലേക്ക് ഒരു സുരക്ഷിതപാത പദ്ധതിയ്ക്ക് തുടക്കമായി

ഗതാഗത സാക്ഷരതയിൽ മലയാളി പുറകോട്ട് പോകരുതെന്നും,ഓരോ വ്യക്തികളും ഗതാഗത സാക്ഷരത നേടണമെന്നും മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ‘സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത’പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടകുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ…

5 കിലോ ഗ്യാസിന്റെ വിപണനത്തിന് ഐ.ഒ.സിയുമായി കരാർ

കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബുവും…

3.14 ലക്ഷം വീടുകൾ വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍

ഒന്നര വർഷ കാലയളവിനുള്ളില്‍ ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ചത് 50,650 വീടുകള്‍. ഇതോടെ കഴിഞ്ഞ ആറരവർഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെയായി ലൈഫ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കൂടാതെ 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി…

സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസം.3 മുതൽ 6 വരെ തിരുവനന്തപുരത്ത്

സംഘാടക സമിതി രൂപീകരിച്ചു ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേള മികച്ചതാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ മന്ത്രി…

വിശ്വകർമ്മ പെൻഷൻ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂർത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം www.bcdd.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം തിരുവന്തപുരം, കൊല്ലം,…

ഇട്ടിവ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്ര പ്രഖ്യാപനം നവംബർ ഏഴിന് ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ് നിർവ്വഹിക്കും.

ബഹു. കേരള സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഇട്ടിവ PHC യെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം 2022 നവംബർ 7 ന് നടക്കും. ഇതിനോടൊപ്പം PHC യിൽ പണി പൂർത്തീകരിച്ച പുതിയ ഒബ്സർവേഷൻ…

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും സവിശേഷ തിരിച്ചറിയൽ നമ്പർ (UNIQUE BUILDING NUMBER)

സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും സവിശേഷ തിരിച്ചറിയൽ നമ്പർ (unique building number) നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായിട്ടാണ് സംവിധാനം ഏർപ്പെടുത്തുന്നത്. എളുപ്പത്തിൽ തിരിച്ചറിയാനും വിവിധ…

ആംബുലൻസ് സേവനം മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഇടപെടൽ

അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയർത്തുവാനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കുവാനും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആംബുലൻസുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…