ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 ഇ സി ആർ പി ടു വി ൽ ഉൾപ്പെടുത്തി 57.44 ലക്ഷം രൂപ ചെലവഴിച്ച് കടയ്ക്ക ൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പീഡി
യാട്രിക് ഐ സി യുവിന്റെ നിർമ്മാണം പൂർത്തിയായി കൊല്ലം നാഷണൽ ഹെൽത്ത് മിഷന്റെ നിർമ്മാണ മേൽനോ ട്ടത്തിൽ ആറ് കിടക്കളോടുകൂ ടിയ പീഡിയാട്രിക് ഐ സി യുവിന്റ നിർമ്മാണം വാപ് കോ സ് ഏജൻസിയാണ് പൂർത്തി യാക്കിയത് .
ജില്ലയിലെ മലയോര പ്രദശങ്ങളായ ചിതറ, കടയ്ക്കൽ, നിലമേൽ, ചടയമംഗ ലം, ഇട്ടിവ്, ഇളമാട്, വെളിനല്ലൂർ എന്നീ പഞ്ചായത്തുകളിലേയും, തിരുവനന്തപുരം ജില്ലയിലെ അതിർത്തി പഞ്ചായത്തിലെയും സാധാരണക്കാരായ ആയിരക്കണക്കിനു ജന ങ്ങളുടെ ഏക ആശ്രയമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി. ചടയമംഗലം ബ്ലോക്ക് പഞ്ചാ യത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 48,88,000 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് പുതിയ എക്സ്-റേ മെഷീൻ, മെറ്റേണിറ്റി വാർഡിന് സമീപം പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ട സിവിൽ വർക്ക്, ഡയാലിസിസ് യൂണിറ്റിലേക്കുള്ള ചെലവുകൾ ഉൾപ്പെടടെയുള്ള വികസനപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു.
നില വിൽ 4 ഷിഫ്റ്റുകളുള്ള ഡയാലിസിസ് യൂണിറ്റ്, കാഷ്വാലിറ്റി, ഫിസിയോതെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെ ആയിരകണക്കിന് നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകി വരുന്നുണ്ട്. 96 ലക്ഷം രൂപ ചെലവഴിച്ചുള്ള ലേബർ മുറി, മെറ്റേണിറ്റി ഓപ്പറേ ഷൻ തീയറ്റർ എന്നിവയുടെ നിർമ്മാണം നടന്നുവരികയാണ്.
നിർമ്മാണം പൂർത്തിയായ പീഡിയാട്രിക് ഐ സി യുവിന്റെന്റെ ഉദ്ഘാടനം നവംബർ 7-ന് ഉച്ചയ്ക്ക് 2.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി .ജെ ചിഞ്ചുറാണി അദ്ധ്യക്ഷയാകും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് ലതികവിദ്യാധരൻ സ്വാഗതം ആശംസിക്കും.I
CU വിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പ്ലാനിങ് ഓഫീസർ ഡോക്ടർ ദേവ് കിരണിന്റെ നേതൃത്വത്തിൽ ഇന്ന് താലൂക്ക് ഹോസ്പിറ്റലിൽ അവലോകന യോഗം നടന്നു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, സൂപ്രണ്ട് ഡോക്ടർ അമ്പു,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ഷജി,രാധിക,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജെ. സി അനിൽ, ആർ എസ് ബിജു, പി പ്രതാപൻ ഹോസ്പിറ്റൽ പി ആർ. ഒ കാർത്തിക, നഴ്സിംഗ് സൂപ്രണ്ട് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു