കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഇനി ATM കാർഡ് സംവിധാനത്തിലേക്ക്

ബാങ്ക് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പ്രതാപൻ സ്വാഗതം പറഞ്ഞു.
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ATM വിതരണോദ്‌ഘാടനം ബഹു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി നിർവ്വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ, കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. മധു, സി. പി ഐ എം ഏരിയ സെക്രട്ടറി എം. നസീർ, സി. പി. ഐ മണ്ഡലം സെക്രട്ടറി ജെ. സി അനിൽ, ഡി. സി. സി മെമ്പർ താജുദീൻ,

വാർഡ് മെമ്പർ കെ. എം മാധുരി,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം, സുധിൻ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. റ്റി. എസ് പ്രഫുല്ലഘോഷ്, വി ബാബു,എ. കെ സെയ്ഫുദീൻ, ജെ. എം മർഫി, എസ് പ്രഭാകരൻ പിള്ള, വി. വിനോദ്, ആർ അനിരുദ്ധൻ, ശ്യാമള വിലാസൻ, കെ. സുഭദ്ര, കെ. ജെസ്സി, സഹകാരികൾ, ബാങ്ക് ജീവനക്കാർ, എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഇടപാട് കാരുടെ സേവനം മെച്ചപ്പെടുന്നതിന്റെ ഭാഗമായി ATM കൗണ്ടർ മുന്നേ പ്രവർത്തനം അരഭിച്ചിരുന്നു.

ബാങ്കിന്റെ പേരിൽ പുതിയ ATM കാർഡ് കൂടി വിതരണം ചെയ്തുകൊണ്ട് സഹകാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാനാണ് ബാങ്ക് ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത്.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് സഹകരികൾക്ക് ATM കാർഡ് നൽകുന്നത്.

ഇ. വി. ആർ സോഫ്റ്റ്‌ ടെക്കുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ബാങ്കുകളിൽ ഒന്നാണ് കടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവ്വീസ് സഹകരണ ബാങ്ക്.

മികച്ച ബാങ്കിനുള്ള ഒട്ടനവധി പുരസ്‌കാരങ്ങൾ ഈ ബാങ്ക് നേടിയിട്ടുണ്ട്. എസ് വിക്രമൻ പ്രസിഡന്റ്റും, പി. പ്രതാപൻ വൈസ് പ്രസിഡന്റുമായ ഭരണ സമിതിയുടെ നേതൃത്വത്തിൽ മാതൃകപരമായ പ്രവർത്തനങ്ങളുമായി ഈ ബാങ്ക് മുന്നോട്ടുപോകുന്നു.നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക്‌ വേണ്ടി ബാങ്കിംഗ് ഇതര പ്രവർത്തനവും ബാങ്ക് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

നെൽക്കൃഷി കർഷകർക്കായി കനകക്കതിർ, മാരക രോഗം ബാധിച്ചവർക്കുള്ള കനിവ് പദ്ധതി, പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്കായുള്ള സ്ക്വാലർഷിപ്പ്, മത്സ്യ കർഷകരെ പ്രോത്സാഹിപ്പിക്കാൻ നീല ജലാശയം, കൃഷിപ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നാട്ടു പച്ച പദ്ധതി എന്നിവ നടപ്പാക്കുന്നതിലൂടെ നാടിന്റെ സാമൂഹിക ഇടങ്ങളിൽ മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

കോവിഡ് കാലത്തെ ബാങ്കിന്റെ ഇടപെടൽ ശ്രദ്ധേയമാണ്, ആരും പട്ടിണി കിടക്കാതിരിക്കാൻ എല്ലാ മേഖലയിലും സഹായമെത്തിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.എല്ലാ വർഷവും ഓണം, റംസാൻ വിപണന സ്റ്റാളും, പച്ചക്കറി ചന്തയും നടത്തിവരുന്നു. ഇതിലൂടെ സബ്‌സിസി നിരക്കിൽ ജനങ്ങൾക്ക്‌ പച്ചക്കറിയും, അവശ്യ സാധനങ്ങളും വിതരണം ചെയ്യാൻ കഴിയുന്നു

ബാങ്കിന്റെ ഹെഡ് ഓഫീസ് കടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്നുകൂടാതെ, കടയ്ക്കൽ ബസ്റ്റാന്റ്, കാഞ്ഞിരത്ത്മൂട്, മുക്കുന്നം, കുറ്റിക്കാട്, മുക്കുന്നം എന്നിവിടങ്ങളിൽ ബാങ്കിന്റെ ശാഖകളും പ്രവർത്തിക്കുന്നു.ബാങ്കിന്റെ നേതൃത്വത്തിൽ ടൗണിൽ നീതി സ്റ്റോർ പ്രവർത്തിക്കുന്നു,

ഇവിടെനിന്നും ന്യായവിലയ്ക്ക് മരുന്നുകൾ ലഭ്യമാകുന്നുന്നു,ബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേർന്ന് വളം ഡിപ്പോയും, ജന സേവന കേന്ദ്രവും പ്രവർത്തിക്കുന്നു.ബാങ്ക് കെട്ടിടത്തിൽ തന്നെ ഗൃഹലക്ഷ്മി സ്റ്റോർ ഉണ്ട് ഇവിടെ നിന്നും തവണ വ്യവസ്ഥയിൽ മിതമായ നിരക്കിൽ ഗൃഹോപകരണങ്ങൾ ലഭിക്കുന്നു.

ബാങ്കിന്റെ സംരംഭമായ KIMSAT, സഹകരണ ആശുപത്രിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ജനുവരി മാസത്തോടെ ഉദ്ഘാടനം നടത്താനാകും. തെക്കൻ കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട ആതുര സേവന കേന്ദ്രമായി ഇത് മാറുമെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു.

error: Content is protected !!