
ഇട്ടിവ സ്വദേശിനിയായ പട്ടിക ജാതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫിൽഗിരി സ്വദേശി വിനോദ് ആണ് അറസ്റ്റിലായത്
നവംബർ 8 ന് രാവിലെ ഏകദേശം 9 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു മാതാവില്ലാത്ത കുട്ടി അമ്മൂമ്മയോടൊപ്പമാണ് താമസം.രാവിലെ അമ്മുമ്മ തൊഴിലുറപ്പിന് പോയപ്പോഴാണ് പ്രതിയായ വിനോദ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് സംശയം തോന്നിയ അയലത്തെ സ്ത്രീകൾ വന്നപ്പോഴേക്കും ടിയാൻ പുക്കുവശം വഴി ഓടി രക്ഷപ്പെടുകയായിരുന്നു.ഇയാളിൽ നിന്നും സമാനമായ സംഭവം മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പഞ്ചായത്തിൽ നിന്നും കിട്ടിയ വീടിന്റെ പണി നടക്കുന്നതിനാൽ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം വീട് പണിയ്ക്ക് വിനോദും വരാറുണ്ടായിരുന്നു രണ്ട് കുട്ടികളുടെ പിതാവാണ് വിനോദ് കടയ്ക്കൽ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിയുടെ
അറസ്റ്റ് രേഖപ്പെടുത്തി
