മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു! തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരം. ചിഹ്നം ടോര്‍ച്ച്. ചിരിച്ചുകൊണ്ടുനില്‍ക്കുന്ന മമ്മൂട്ടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വാര്‍ഡില്‍ നിരന്നുകഴിഞ്ഞു. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യർഥനയുമായാണ് ഫ്ളക്സ് ബോര്‍ഡുകള്‍. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ സിനിമയുമായി ബന്ധപ്പെട്ടാണ് ബോർ‌ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.മ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസിയുടെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍.

error: Content is protected !!