
കൊല്ലം ജില്ലാ ശാസ്ത്രോത്സവത്തിൽ 303 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കൂടാതെ ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനവും, ഐ. ടി മേളയിൽ രണ്ടാം സ്ഥാനവും നേടി മികവ് തെളിയിച്ചു.

ഗണിത ശാസ്ത്രോത്സവത്തിൽ 148 പോയിന്റ് നേടി ജില്ലയിലെ മികച്ച ഗണിതശാസ്ത്ര വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു.

ചടയമംഗലം സബ്ജില്ലാ ശാസ്ത്രോത്സവത്തിലും കുറ്റിക്കാട് CPHSS 611 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.കോവിഡിന് തുടർന്ന് നിർത്തിവച്ച സ്കൂൾ മേളകൾ മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും സ്‌കൂളുകളിൽ അരഭിച്ചത്.വിദ്യാർത്ഥികളിൽ വൈജ്ഞാനികവും, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ അഭിരുചിയും, ഗവേഷണ താത്പര്യവും വളർത്തുന്നതിനോടൊപ്പം പഠനത്തിലൂടെ അർജിച്ച അറിവുകൾ താനുൾപ്പടുന്ന സമൂഹത്തിന് പ്രയോജനപ്പെടും വിധം വളർത്തിയെടുക്കുകയുമാണ് ഓരോ മേളകളുടെയും ലക്ഷ്യം.

