കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റി ഓഫീസും, പ്രവാസി സേവ കേന്ദ്രവും 30-11-2022 ബുധനാഴ്ച വൈകുന്നേരം 3.30 ന് പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്യും.

കടയ്ക്കലിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ ഏരിയ പ്രസിഡന്റ്‌ എസ്. വികാസ് അധ്യക്ഷനാകും. ഏരിയ സെക്രട്ടറി കമറുദ്ദീൻ സ്വാഗതം പറയും.പ്രവാസി സേവ കേന്ദ്രം സി. പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ ഉദ്ഘാടനം ചെയ്യും.

പ്രവാസി ക്ഷേമനിധി കാർഡ് വിതരണം പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് നിർവ്വഹിക്കും. പ്രവാസി സംരഭകരെ ആദരിക്കൽ ചടങ്ങ് പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള നിർവ്വഹിക്കും.

ആശംസകൾ അറിയിച്ചുകൊണ്ട് സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെ. നജീബത്ത്, കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം, മനോജ്‌ കുമാർ, കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. മധു, ചിതറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് മുരളി, ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അമൃത, വി സുബ്ബലാൽ,

പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ എം, ശശിധരൻ, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം, എ. എ ജലീൽ,പ്രവാസി സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം തേക്കിൽ ജബ്ബാർ, ജില്ലാ കമ്മിറ്റി അംഗം, സിയാദ് കിഴക്കുംഭാഗം എന്നിവർ സംസാരിക്കും.

പ്രവാസി സംഘം കടയ്ക്കൽ മേഖലാ സെക്രട്ടറി ടി അനീഷ് നന്ദി പറയും.പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഇരുപത് വർഷമായി കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള പ്രവാസി സംഘം.പ്രവാസി ക്ഷേമ പെൻഷൻ ഉൾപ്പടെ നിരവധി ക്ഷേമ പദ്ധതികൾക്ക്‌ തുടക്കം കുറിക്കാൻ പ്രവാസി സംഘത്തിന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി കടയ്ക്കൽ ഏരിയയിൽ മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റി അതിന്റ പ്രവർത്തനം മെച്ചപ്പെടുത്താനും, പ്രവാസി ക്ഷേമ പദ്ധതികൾ പ്രവാസികളിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. എല്ലാ ഓൺലൈൻ സേവനങ്ങളും ഇവിടത്തെ സേവ കേന്ദ്രത്തിൽ നിന്നും ലഭിക്കും.