കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി 100ഹെക്ടർ സ്ഥലത്ത് കേരഗ്രാമം എന്ന പദ്ധതി നടപ്പിലാക്കുകയാണ്. കടക്കൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ തെങ്ങുകൾക്കും പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയിൽ തെങ്ങിന് തടം ഒരുക്കൽ, വളപ്രയോഗം, കീടരോഗ നിയന്ത്രണം, തെങ്ങുകയറ്റ യന്ത്രം, രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റൽ, പുതിയ തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കൽ തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കുന്ന കേരഗ്രാമം എന്ന ബൃഹത് പദ്ധതിയെ ജനകീയമാക്കുന്നതിലേക്ക് ഒരു പഞ്ചായത്ത് തല പൊതു യോഗം 18/11/2022 വെള്ളിയാഴ്ച 11 മണിക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് കൂടുകയാണ്. പ്രസ്തുത യോഗത്തിലേക്ക് എല്ലാ കേര കർഷകരും പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.