പുതുതായി ഭൂമി കണ്ടെത്തി നൽകുന്നമുറയ്ക്ക് കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി പത്ത് കോടി രൂപ അനുവദിക്കുമെന്ന്
മന്ത്രി വീണാ ജോർജ് പറഞ്ഞു.
പുതുതായി 25 ലക്ഷം രൂപ ചെലവിൽ അനുവദിച്ച ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് ദിവസങ്ങൾക്കകം ആശുപത്രിയിൽ എത്തുമെന്നും
മന്ത്രി പറഞ്ഞു
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ 58 ലക്ഷം രൂപ ചെലവഴിച്ച്
6കിടക്കളോടുകൂടിയ കുട്ടികളുടെ ഐ.സി.യുവിന്റെ ഉദ്ഘാടനംനിർവ്വഹിച്ച്സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി ജെ ചിഞ്ചു റാണിഅധ്യക്ഷയായിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ലതികാ വിദ്യാധരൻസ്വാഗതം പറഞ്ഞു ജില്ലാ കളക്ടർ അഫ്സാന പർവീൺ മുഖ്യ അതിഥിയാ
യി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എം മനേജ് കുമാർ എം എസ് മുരളി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ
ജെ നജീബത്ത് ഡോ ദേവ് കിരൺ ഡോ. ജേക്കബ് വർഗ്ഗീസ് സുധീൻ എസ് വിക്രമൻ
കരകുളം ബാബു ജെ സി അനിൽ എന്നിവർ പങ്കെടുത്തു
2021-22 ഇ സി ആർ പി ടുവിൽ ഉൾപ്പെടുത്തി 57.44 ലക്ഷം രൂപ ചെലവഴിച്ച് കടയ്ക്ക ൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പീഡിയാട്രിക് ഐ സി യുവിന്റെ നിർമ്മാണം പൂർത്തിയായി .
കൊല്ലം നാഷണൽ ഹെൽത്ത് മിഷന്റെ നിർമ്മാണ മേൽനോ ട്ടത്തിൽ ആറ് കിടക്കളോടുകൂ ടിയ പീഡിയാട്രിക് ഐ സി യുവിന്റ നിർമ്മാണം വാപ്കോസ് ഏജൻസിയാണ് പൂർത്തിയാക്കിയത് .
മന്ത്രിയെ കടയ്ക്കൽ GVHSS ലെ എസ്. പി. സി, ജെ. ആർ സി കുട്ടികൾ ആനയിച്ചു. ഉദ്‌ഘാടന സമ്മേളനം കഴിഞ്ഞ് എസ്. പി സി കുട്ടികൾ ലഹരിക്കെതിരായുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ജില്ലയിലെ മലയോര പ്രദശങ്ങളായ ചിതറ, കടയ്ക്കൽ, നിലമേൽ, ചടയമംഗ ലം, ഇട്ടിവ്, ഇളമാട്, വെളിനല്ലൂർ എന്നീ പഞ്ചായത്തുകളിലേയും, തിരുവനന്തപുരം ജില്ലയിലെ അതിർത്തി പഞ്ചായത്തിലെയും സാധാരണക്കാരായ ആയിരക്കണക്കിനു ജനങ്ങളുടെ ഏക ആശ്രയമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി.
ചടയമംഗലം ബ്ലോക്ക് പഞ്ചാ യത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 48,88,000 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് പുതിയ എക്സ്-റേ മെഷീൻ, മെറ്റേണിറ്റി വാർഡിന് സമീപം പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ട സിവിൽ വർക്ക്, ഡയാലിസിസ് യൂണിറ്റിലേക്കുള്ള ചെലവുകൾ ഉൾപ്പെടടെയുള്ള വികസനപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു.
നില വിൽ 4 ഷിഫ്റ്റുകളുള്ള ഡയാലിസിസ് യൂണിറ്റ്, കാഷ്വാലിറ്റി, ഫിസിയോതെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെ ആയിരകണക്കിന് നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകി വരുന്നുണ്ട്. 96 ലക്ഷം രൂപ ചെലവഴിച്ചുള്ള ലേബർ മുറിയും പ്രവർത്തിച്ചു വരുന്നു.