കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ തുടക്കമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ ഫുട്‌ബോൾ കിക്ക് ഓഫ്‌ ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ ശ്രീജ അധ്യക്ഷത വഹിച്ചു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ സ്വാഗതം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ. എം മാധുരി, സി, ആർ ലൗലി, ആർ സി സുരേഷ്, പ്രീതൻ ഗോപി, സുഷമ്മ, സബിത, റീന, പ്രീജ മുരളി, ഷാനി, ശ്യാമ, അരുൺ കെ എസ്. എന്നിവർ പങ്കെടുത്തു.

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം കേരളോത്സവങ്ങൾ സജീവ മാകുകയാണ്.
യുവജനങ്ങളുടെ കലാ, കായിക കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാ മേളയാണ് കേരളത്സവം

.ഈ മാസം 19,20,26,27 തീയതികളിലായി വിവിധ വേദികളിൽ വച്ചാണ് നടക്കുന്നത്.

19,20 തീയതികളിൽ ഗെയിംസ് മത്സരങ്ങളും,26,27 തീയതികളിൽ സ്പോർട്സ്, ആർട്സ് മത്സരങ്ങളും നടക്കും.നവംബർ വൈകുന്നേരം 4 മണിയ്ക്ക് സമാപന സമ്മേളനവും, സമ്മാന ദാനവും നടക്കും കേരളത്സവം വിജയിപ്പിക്കാൻ എല്ലാവരും പാങ്കാളികളാകാൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അഭ്യർത്ഥിച്ചു.

error: Content is protected !!