![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-10-27-at-7.12.26-PM-1-16-1024x328.jpeg)
കടയ്ക്കൽ GVHSS SPC യുടെ ലഹരിക്കെതിരെ ഗോൾ നിറയ്ക്കലും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.41-PM-1024x576.jpeg)
ഇന്ന് രാവിലെ 9 മണിയ്ക്ക് കൊല്ലായിയിൽ വച്ച് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി ഉദ്ഘാടനം ചെയ്തു.10 കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം കടയ്ക്കൽ ബസ്റ്റാന്റിൽ സമാപിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.40-PM-1024x576.jpeg)
സ്കൂൾ പ്രിൻസിപ്പാൾ നജീം സ്വാഗതം പറഞ്ഞു.കടയ്ക്കൽ നടന്ന ഗോൾ നിറയ്ക്കൽ പരിപാടി കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.41-PM-1-1024x768.jpeg)
സ്കൂൾ PTA പ്രസിഡന്റ് അഡ്വ. ടി. ആർ തങ്കരാജ് അധ്യക്ഷനായിരുന്നു.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.43-PM-1-1024x768.jpeg)
GVHSS ഹെഡ് മാസ്റ്റർ വിജയകുമാർ, പഞ്ചായത്ത് മെമ്പർ ജെ. എം മർഫി,പോലീസ് സബ് ഇൻസ്‌പെക്ടർ സലീം,,ഷിയാദ് ഖാൻ, ബിജു ആർ. സി കവിത എന്നിവർ പങ്കെടുത്തു.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.43-PM-1024x768.jpeg)
കടയ്ക്കൽ ബസ്റ്റാന്റിൽ നടന്ന പരിപാടിയിൽ മുതിർന്നവരും, കുട്ടികളുമടക്കം നിരവധിപേർ പങ്കാളികളായി
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.34-PM-1024x768.jpeg)
നാടിന്റെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു പോലുള്ള ലഹരിവിരുദ്ധ ക്യാമ്പനുകളിലൂടെ ഫലപ്രാപ്‌തിയിലെത്താൻ സഹായിക്കും.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.44-PM-1024x768.jpeg)
ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ജാതി,മത ചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം.
ആ സമൂഹമനസ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.37-PM-1024x768.jpeg)
ആ സമൂഹമനസ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-26-at-6.39.39-PM-1024x576.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-10-27-at-2.42.50-PM-1-25-1024x171.jpeg)