
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് ശേഷം കേരളോത്സവങ്ങൾ വീണ്ടും സജീവമാകുകയാണ്കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും നടക്കുകയാണ്.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളത്സവ നടത്തിപ്പിലേക്കായി വിപുലമായ സംഘാടക സമിതിയായി, പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു,

വൈസ് പ്രസിഡന്റ് ആർ ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ സ്വാഗതം പറഞ്ഞു,

യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ കടയിൽ സലീം, കെ. എം മാധുരി, ബ്ലോക്ക് മെമ്പർ സുധിൻ,പഞ്ചായത്ത് മെമ്പർമാരായ ജെ. എം മർഫി, പ്രീതൻ ഗോപി, അരുൺ, അനന്ത ലക്ഷ്മി, സബിത, ആർ. സി സുരേഷ്, പി പ്രതാപൻ, ടി ആർ തങ്കരാജ്, അസിസ്റ്റന്റ് സെക്രട്ടറി അജിത് എൽ. എസ്,ഷിബു വലിയവേങ്കോട് യുവജന ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഈ മാസം 19,20,26,27 തീയതികളിലായി വിവിധ വേദികളിൽ വച്ച് നടത്താൻ തീരുമാനിച്ചു.19,20 തീയതികളിൽ ഗെയിംസ് മത്സരങ്ങളും,26,27 തീയതികളിൽ സ്പോർട്സ്, ആർട്സ് മത്സരങ്ങളും നടക്കും.

നവംബർ വൈകുന്നേരം 4 മണിയ്ക്ക് സമാപന സമ്മേളനവും, സമ്മാന ദാനവും നടക്കും കേരളത്സവം വിജയിപ്പിക്കാൻ എല്ലാവരും പാങ്കാളികളാകാൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അഭ്യർത്ഥിച്ചു.
