സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രൽ) യുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ എല്ലാ അപേക്ഷ ഫോറങ്ങളിലും ‘Wife of (ന്റെ/ യുടെ ഭാര്യ)’ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ‘spouse of (ന്റെ/ യുടെ ജീവിത പങ്കാളി)’ എന്ന് രേഖപ്പെടുത്തണമെന്നു നിർദേശിച്ച് ഉദ്യോഗാസ്ഥഭരണ പരിഷ്കരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു (സർക്കുലർ നം. 172/എ.ആർ13(2)/22/ഉഭപവ, തീയതി: നവംമ്പർ 7). അപേക്ഷ ഫോറങ്ങളിൽ രക്ഷാകർത്താക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രണ്ട് രക്ഷാകർത്താക്കളുടെയും വിവരങ്ങളും രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണം. ‘അവൻ/അവന്റെ’ എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം ‘അവൻ/അവൾ’, ‘അവന്റെ/അവളുടെ’ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി പരിഷ്കരിക്കേണ്ടതാണ്ടതാണെന്നും സർക്കുലറിൽ നിർദേശിക്കുന്നു.