കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് – യൂണിയൻ ടെറിട്ടറി വിഭാഗത്തിൽ സ്വർണ മെഡൽ.പ്രഗതി മൈതാനിയിലെ ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽഐ.ടി.പി. ഒ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രതീപ് സിങ്ങ് ഖറോള യിൽ നിന്ന് കേരള പവിലിയനുവേണ്ടി ഐ & പി.ആർ.ഡി. അഡിഷണൽ ഡയറക്ടർഅബ്ദുൾ റഷീദ് പുരസ്കാരം ഏറ്റുവാങ്ങി. പി.ആർ.ഡി ഡെപ്യുട്ടി ഡയറക്ടർ പ്രവീൺ എസ്.ആർ. ഇൻഫർമേഷൻ ഓഫീസർമാരായ സിനി.കെ. തോമസ്, അഭിലാഷ് എ. സി, പവിലിയൻ ഡിസൈനർ ജിനൻ സി.ബി എന്നിവർ സന്നിഹിതരായിരുന്നു.
മേളയുടെ ആശയമായ’ വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടുഗ്ലോബൽ ‘ അടിസ്ഥാനമാക്കി കേരള പവിലിയൻ ഒരുക്കിയത് പ്രശസ്ത ഡിസൈനർ ജിനൻ സി.ബി യാണ് . ബിനു ഹരിദാസ്, ജിഗിഷ് എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ . 2017 ലാണ് ഇതിന് മുമ്പ് കേരളത്തിന് സ്വർണം ലഭിച്ചത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണുണ്ടായിരുന്നത്. സാഫ്, കുടുംബശ്രീ എന്നിവരുടെ ഫുഡ് കോർട്ടും ഉണ്ടായിരുന്നു. ഇത്തവണത്തെ മേളയിൽ കേരളം ഫോക്കസ് സ്റ്റേറ്റ് ആയിരുന്നു. 14 ന് തുടങ്ങിയ മേള 27 ന് സമാപിച്ചു