
പതിനഞ്ച് കോടിയിലേറെ രൂപ ചിലവഴിച്ചുകൊണ്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി എം എ യൂസഫലി നിർമ്മിച്ചു നൽകിയ സ്വപ്ന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.ലളിതമായ ചടങ്ങിൽ ഗാന്ധി ഭവനിലെ അന്തേവാസികളായ മൂന്ന് അമ്മമാർ ചേർന്ന് നടമുറിച്ച് ഉദ്ഘാടനം ചെയ്യും.ഗൗരികുട്ടി അമ്മ,ഹൌസത്ത് ബീവി,എന്നിവർ ചേർന്ന് നാടമുറിയ്ക്കും. ചടങ്ങിൽ യൂസഫലി പങ്കെടുക്കും

.2019 മെയ് 4ന് യൂസഫലി തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ച മൂന്ന് നിലവിലുള്ള സമുച്ചയത്തിൽ രണ്ട് ലിഫ്റ്റ്, ഫാർമസി, തീവ്ര പരിചരണ വിഭാഗം, ലൈബ്രറി, ലബോറട്ടറി, ആധുനിക ശൗചാലയസംവിധാനം, എല്ലാ മതസ്ഥർക്കും പ്രത്യേക പ്രാർഥന മുറികൾ, ഡോക്ടർമാരുടെ വിശ്രമമുറികൾ എന്നിവ ഉൾപ്പെടും.250 സ്ത്രീകൾക്ക് ഇവിടെ താമസിക്കാൻ കഴിയും.പത്തനാപുരം അഭയ കേന്ദ്രത്തിന് സമീപത്തായി ഒരേക്കറിൽ നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിട സൗകര്യം ഒരുക്കിയിരിക്കുന്നത്.
