
ഫുട്‌ബോൾ ലഹരി നെഞ്ചിലേറ്റി ‘ലഹരിവിമുക്ത കേരള’ത്തിനായി കുടുംബശ്രീയുടെ ഗോൾ ചലഞ്ച്. സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലെ നാൽപത്തിയാറ് ലക്ഷം അംഗങ്ങൾ ഗോൾ ചലഞ്ചിൽ പങ്കെടുത്തു.

‘മയക്കുമരുന്നിനെതിരേ ഫുട്‌ബോൾ ലഹരി’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ‘നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയ ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു ഗോൾ ചലഞ്ചിനായി കുടുംബശ്രീ വനിതകൾ അണിനിരന്നത്.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഈ ഗോൾ ചലഞ്ചിൽ പങ്കാളികളായി. കടയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടയിൽ സലിം ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയർപേഴ്സൺ രാജേശ്വരി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റൻറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. എം മാധുരി, സി. ഇന്ദിരഭായി, സി. ഡി. എസ് മെമ്പർമാർ, വിവിധ വാർഡുകളിൽ നിന്നും എത്തിയ കുടുംബശ്രീ അംഗങ്ങൾ, കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

കുടുംബശ്രീ അംഗങ്ങളും, ജന പ്രതിനിധികളും ഗോൾ ചലഞ്ചിൽ പങ്കാളികളായി
