കൊട്ടാരക്കര തലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച താലൂക്ക് സെമിനാർ കടയ്ക്കൽ പഞ്ചായത്ത് ടൌൺ ഹാളിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ സി അനിൽ അധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൺ സ്വാഗതം പറഞ്ഞു.”സ്വാതന്ത്ര്യസമര ചരിത്രം ഇന്ത്യൻ ഭരണ ഘടനയുടെ ദർശനം “എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ കെ അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ആശംസകൾ അറിയിച്ചുകൊണ്ട് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ ശിവദാസൻ പിള്ള,താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കോട്ടപ്പുറം ശശി,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. ദീപ,
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അഡ്വ മോഹൻകുമാർ, പഞ്ചായത്ത് ഗ്രന്ഥശാല സമിതി കൺവീനർ ഡി ഷിബു എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഗ്രന്ഥശാല പ്രവർത്തകർ അടക്കം നൂറുകണക്കിന് പേർ ചടങ്ങിൽ സംബന്ധിച്ചു.