ഡോക്ടർ ലക്ഷ്മീസ് ദേവകി ആയുർവേദിക്സിന്റെ പുതിയ ഹോസ്പിറ്റൽ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി, വി ശിവൻകുട്ടി, നിർവ്വഹിച്ചു
മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി മുഖ്യാഥിതി ആയിരുന്നു.ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ ,,എം. എൽ എ, കെ അൻസലൻ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ,കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ,
വാർഡ് മെമ്പർ കെ. എം മാധുരി, ശങ്കർ രാമകൃഷ്ണൻ (നടൻ, സംവിധായകൻ ), കടയ്ക്കൽ താജുദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ് ബിജു, ഗോപിനാഥൻ നായർ (വ്യാപാരി വ്യവസായി ഏകോപന സമിതി ), എൻ സുധീന്ദ്രൻ, കടയ്ക്കൽ ഷിബു, വി മനോജ്, ഋഷികേശൻ നായർ, വികാസ് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
.കഴിഞ്ഞ പതിനേഴ് വർഷക്കാലമായി കടയ്ക്കലിലെയും, കേരളത്തിലെയും ആയുർവ്വേദ ചികിത്സരംഗത്ത് പ്രശസ്ഥിയാർജ്ജിച്ച സ്ഥാപനമാണ് ദേവകി ആയുർവ്വേദിക്സ്.ഭാരതത്തിന്റെ സ്വന്തം ചികിൽസാ സമ്പ്രദായമാണ് ആയുർവേദം. ആയുസ്സിന് ജീവിതം എന്നും ജീവിത കാലയളവ് എന്നും അർത്ഥമുണ്ട്.
വേദം എന്നാൽ അറിവ്. അതുകൊണ്ട് ആയുർവേദമെന്നാൽ കേവലം ഒരു ചികിത്സാശാസ്ത്രമെന്നതിലുപരി ജീവിതത്തിന്റെ ശാസ്ത്രം എന്നാണ് അർത്ഥം.ആയുസ്സിന് ഹിതമായിട്ടുള്ളതെന്ത്, അഹിതമായിട്ടുള്ളതെന്ത് എന്നിവ പറഞ്ഞുതരുന്ന ശാസത്രമാണ് ആയുർവേദം.ഓരോ വ്യക്തിക്കും നിയതമായി ലഭിച്ചിട്ടുള്ള ആയുസ്സ് കേടുകൂടാതെ എങ്ങനെ സംരക്ഷിക്കാം,
അസുഖങ്ങൾ വന്നാൽ അവ എങ്ങനെ ഇല്ലാതാക്കാം എന്നിവയെപ്പറ്റി വിശദമായും സമഗ്രമായും ഈ ചികിത്സാ ശാസ്ത്രം നമുക്ക് പഠിപ്പിച്ചു തരുന്നു. ഒപ്പം സമൂഹത്തിൽ എങ്ങനെ ജീവിക്കണം, പെരുമാറണം എന്നും വിശദീകരിക്കുന്നു.പൊതുജനാരോഗ്യ സംരക്ഷത്തില്‍ പരമ്പരാഗത ചികിത്സാ സമ്പ്രദായത്തിനുള്ള പങ്ക് നിസ്തുലമാണ്.
ലോക ജനസംഖ്യയില്‍ ഭൂരിപക്ഷവും ഇന്നും പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളെ ആശ്രയിക്കുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്.
ആധുനിക അവതാരത്തിൽ, ആയുർവ്വേദം അതിന്റെ പുരാതന മൂല്യങ്ങൾ നിലനിർത്തി കൊണ്ടുതന്നെ എണ്ണമറ്റ പുതിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്നു. രോഗശമനം നൽകുന്നു.കേരളത്തിൽ ദീർഘകാലത്തെ പാരമ്പര്യമാണ് ആയുർവേദത്തിനുളളത്.
ആയുർവേദ വൈദ്യന്മാരും ഡോക്ടർമാരും നൂറ്റാണ്ടുകളായി ഇവിടത്തെ ജനങ്ങൾക്കു രോഗശാന്തിയും ആരോഗ്യവും നൽകി വരുന്നു. പണ്ടുകാലം മുതലേ നമ്മുടെ മുഖ്യചികിത്സാ സമ്പ്രദായത്തിനാധാരം ആയുർവേദമായിരുന്നു.
കേരളത്തിലെ സന്തുലിതമായ കാലാവസ്ഥയും, പ്രകൃതിയും, കാലവർഷവുമെല്ലാം ആയുർവേദത്തിനു വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കി. ആയുർവേദ ഔഷധങ്ങൾക്കു വേണ്ടുന്ന സസ്യലതാദികൾ സമൃദ്ധമായി വളരുന്നതും മറ്റൊരു കാരണമാണ്. ആരോഗ്യ പരിപാലനരീതി എന്നതിനേക്കാൾ, ആയുർവേദം ഒരു ജീവിത ശൈലിയാണ്.
വേരിക്കോസ് വെയിൻ, പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവ സർജറി കൂടാതെ പരിപൂർണ്ണമായി ചികിത്സിച്ചു മാറ്റുന്നു, ശിശു വൈകല്യം,ഓട്ടിസം, ബുദ്ധിമാന്ദ്യം, പഠന വൈകല്യം എന്നിവയ്ക്ക് കൗമാര ക്ലിനിക്,
സ്ത്രീകളുടെ ആരോഗ്യ സുരക്ഷക്കായി വനിത ക്ലിനിക്.ബ്യൂട്ടി കെയർ ട്രീറ്റ്മെന്റ്, വെയിറ്റ് റിഡക്ഷൻ, ഹെയർ കെയർ ട്രീറ്റ്മെന്റുകൾക്കായി മെയിന്റനൻസ് ക്ലിനിക്, മദ്യപാനം, പുകവലി ഇവ നിർത്തുന്നതിനുള്ള ഡീ അഡിക്ഷൻ ക്ലിനിക്, വന്ധ്യത ചികിത്സയ്ക്കായി നിലവാരമുള്ള വന്ധ്യതാ ക്ലിനിക്,അസ്ഥിരോഗങ്ങൾ, ഒടിവ്, ചതവ്, ഓസ്തിയോ, ആർത്രൈറ്റിസ് മുതലായവയ്ക്ക് അസ്ഥിരോഗ ക്ലിനിക്, എല്ലാവിധ പഞ്ചകർമ്മ ചികിത്സ എന്നിവയും ഇവിടെ നിന്നും ലഭിക്കുന്നതാണ്.
കൂടാതെ മരുന്നുകൾ ഇല്ലാത്ത പ്രത്യേകം ആയുർവേദ സിദ്ധ, കൊറിയൻ മർമ്മ ചികിത്സകളായ അക്യുപഞ്ചർ, അക്യു പ്രഷർ, ഹിജാമ, സുജോക്ക്, മേറഡിയൻ തെറാപ്പി, മാഗ്നെറ്റിക് തെറാപ്പി, നാച്ചറോപത്തിക്ക് ഹീലിംഗ്, ഡോൺ (ജർമ്മൻ തെറാപ്പി ) എന്നീ ചികിത്സ സൗകര്യങ്ങളും ഇവിടെ നിന്നും ലഭിക്കും.
ഹോസ്പിറ്റലിനോടൊപ്പം ഒരു സമ്പൂർണ്ണ ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നു. മെട്രോ പോളിറ്റൻ സിറ്റികളിൽ മാത്രം ലഭ്യമാകുന്ന എല്ലാവിധ ആധുനിക മേക്കപ്പുകളും, ഹെയർ കട്ടിംഗ്,എല്ലാത്തരം വേഡ്ഡിംഗ് മേക്ക് അപ്പ്, (HD, HD3 ഉൾപ്പടെ)വിപുലമായ സ്കിൻ ആൻഡ് കോസ്മറ്റോളജി വിഭാഗത്തിൽ നിന്നും എല്ലാത്തരം ഫേഷ്യലുകൾ,സ്കിൻ കെയർ, പിമ്പിൾ കറക്ഷൻ,ടാൻ റിമൂവൽ,കോസ്മെറ്റിക് മസ്സാജ് ആൻഡ് ആയുർവേദ ബോഡി കെയർ മസ്സാജ്,ഫേസ് ലിഫ്റ്റ്,പെഡിക്യുർ, മാനിക്യുർ,കായകല്പ ചികിത്സ എന്നിവ ലഭ്യമാണ്.
ഉദ്ഘാടനത്തോ ടാനുബന്ധിച്ച് നവംബർ 5 മുതൽ 9 വരെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണം സംഘടിപ്പിക്കുന്നു.5-11-2022 ന് അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് (3000 രൂപ ചിലവുള്ള BMD ടെസ്റ്റ് സൗജന്യമായി ചെയ്തു കൊടുക്കുന്നു.
കൂടാതെ ആറാം തീയതി ജനറൽ മെഡിക്കൽ ക്യാമ്പ്, ഏഴാം തീയതി ഉപ്പൂറ്റി നിവാരണ ക്യാമ്പ്, എട്ടാം തീയതി പൈൽസ്, ഫിഷർ, ഫിസ്റ്റുല നിർണ്ണായക്യാമ്പ്, ഒൻപതാം തീയതി കോസ്മറ്റോളജി ക്യാമ്പ് എന്നിവ നടക്കും