![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-10-27-at-7.52.52-PM-9-1024x244.jpeg)
ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാഥേയം പദ്ധതിയുടെ ഭാഗമായി എൻ. എസ്. സിന്റെയും ഗൈഡിന്റേയും നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായി പൊതിച്ചോർ വിതരണം നടത്തി.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-18-at-4.26.59-PM-1024x576.jpeg)
സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും പൊതിച്ചോറുകൾ തയ്യാറാക്കി നൽകുകയായിരുന്നു, ഏകദേശം നനൂറോളം പൊതിച്ചോറുകലാണ് ഇന്ന് വിതരണം ചെയ്തത്.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-18-at-3.56.35-PM-1024x768.jpeg)
പൊതിച്ചോറിന്റെ വിതരണോദ്‌ഘാടനം താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഷീല നിർവ്വഹിച്ചു.NSS പ്രോഗ്രാം ഓഫീസർ മിനി. എസ്, ഗൈഡ് യൂണിറ്റ് ലീഡർ ദിവ്യ. സി, സ്കൂൾ പ്രിൻസിപ്പാൾ ബീഗ ഷജി. എ, പി. ടി. എ പ്രസിഡന്റ് റാഫി, അധ്യാപകരായ കബീർ ജെ, റീജ മോൾ, ഫൈസൽ NSS, ഗൈഡ്സ് കുട്ടികൾ എന്നിവർ പങ്കെടുത്തു.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-18-at-3.57.07-PM-1024x768.jpeg)
ഇവരുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ലഹരി വിരുദ്ധ ക്യാമ്പയിനുകൾ ഏറ്റെടുത്തു നടപ്പാക്കുന്നതിൽ മുൻപന്തിയിലാണിവർ.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-14-at-8.45.31-PM-3-1024x870.jpeg)