ശ്രദ്ധിക്കപ്പെടാതെ പോകുകയും എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്കായി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നു.അതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഭിന്ന ശേഷി കലാ മേളകൾ സംഘടിപ്പിക്കുകയും ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ വീണ്ടും ബ്ലോക്ക് തലത്തിൽ മാറ്റുരയ്ക്കുകയും ചെയ്യുന്ന ഉത്സവമാണ് നവംബർ ഇരുപത്തി അഞ്ചാം തീയതി വെള്ളിയാഴ്ച്ച ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ സർഗ്ഗോത്സവം എന്നപേരിൽ സംഘടിപ്പിച്ചിട്ടുള്ളത്.സമാപന സമ്മേളനവും സമ്മാന ദാനവും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ അധ്യക്ഷയാവും, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹരി വി നായർ സ്വാഗതം പറയും, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സാം കെ ഡാനിയേൽ, ജില്ലാ കളക്ടർ എഫ്‌സാന പർവീൺ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

error: Content is protected !!