
സമന്വയ ഗ്രന്ഥശാലയുടെയും ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഏട്ടാമത് അഖില കേരള വടം വലി മത്സരം ഇന്ന് (ശനിയാഴ്ച) രാത്രി 6 മണി മുതൽ കുമ്മിൾ ജംഗ്ഷനിൽ നടക്കും

.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നാടിന്റെ സാംസ്‌കാരിക, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ് സമന്വയ.ഒരു നാടിന്റെ പുരോഗതിയ്ക്കും, സാംസ്‌കാരിക വളർച്ചയ്ക്കും തലമുറകൾക്ക് വെളിച്ചം വീശിക്കൊണ്ട് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നു.

രാത്രി 6 മണിക്ക് കുമ്മിൾ ജംഗ്ഷനിൽ ആരംഭിക്കുന്ന ഈ വടം വലി മത്സരം കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു ഉദ്ഘാടനം ചെയ്യും. സി. പി. ഐ എം ഏരിയ സെക്രട്ടറി എം നസ്സീർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപിള്ള , പഞ്ചായത്ത് ഗ്രന്ഥശാല കൺവീനവർ ഡി അജയൻ, ഗ്രന്ഥശാല ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 22222 രൂപയും, ഒരു പോത്തും, എവർ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 15555 രൂപയും,മുട്ടനാടും, ഏവർറോളിംഗ് ട്രോഫിയും

, മൂന്നാം സമ്മാനം 11111രൂപയും ഒരു ചാക്ക് അരിയും എവർറോളിംഗ് ട്രോഫിയും,നാലാം സമ്മാനമായി 8888 രൂപയും,അഞ്ച് പൂവൻ കോഴിയും എവർറോളിംഗ് ട്രോഫിയും നൽകും.കൂടാതെ അഞ്ച് മുതൽ 8വരെയുള്ള സ്ഥാനക്കാർക്ക് 4000 രൂപയും,ഒൻപത് മുതൽ പതിനാറ് വരെ സ്ഥാനക്കാർക്ക് 3333 രൂപയും സമ്മാനമായി നൽകും

.കേരളത്തിലെ വടം വലിയുടെ താര രാജാക്കന്മാർ മാറ്റുറയ്ക്കുന്ന ഈ മത്സരം വിജയിപ്പിക്കാൻ എല്ലാവരെയും സംഘാടക സമിതി കുമ്മിളിലേക്ക് ക്ഷണിക്കുന്നു.മത്സരം നിയന്ത്രിക്കുന്നത് ആൾ കേരള വടം വലി അസോസിയേഷൻ.

