കടയ്ക്കൽ ഇളമ്പഴന്നൂർ ഏലയിൽ കൃഷി ഇറക്കിയ ഷജി ശാന്തിനികേതനാണ് ഈ ഒറ്റയാൻ പ്രതിഷേധം നടത്തിയത്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിത്തിറക്കിയ ഏകദേശം 75 സെന്റ് നിലമാണ് പൂർണ്ണമായും പന്നി നശിപ്പിച്ചത്.”പന്നിയെ സംരക്ഷിക്കൂ കർഷകരെ കൊല്ലൂ” എന്ന പ്ലാക്കാർഡ് പിടിച്ചാണ് ഷജീർ പ്രതിഷേധിച്ചത്.
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകർഷകരുള്ള പ്രദേശമാണ് ഇളമ്പഴാന്നൂർ ഏല. പടശ്ശേഖര സമിതിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത്,കൃഷിഭവൻഎന്നിവയുമായി ചേർന്നുകൊണ്ടാണ് ഇവിടെ കലാ കാലങ്ങളായി കൃഷി ഇറക്കുന്നത്,കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായവും കിട്ടുന്നു.
ഇപ്പോൾ ഇവിടെ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. പന്നികളുടെ ആക്രമണത്തിൽ ഇത്തരത്തിൽ നിരവധി കർഷകർ ദുരിതത്തിലായിട്ടുണ്ട്. കൂലി ചിലവ് ഗാണ്യമായി വർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ കൃഷി ചെയ്ത്. വിളവെടുക്കുമ്പോൾ കുടുംബത്തിന്റെ ആഹാരത്തിന് വേണ്ടിയുള്ള നെല്ലുപോലും കിട്ടുന്നില്ല, അടുത്ത വർഷം മുതൽ കർഷകർ കൃഷിയിൽ നിന്നും പിൻമ്മാറേണ്ട അവസ്ഥയാനുള്ളത്.
പന്നി ശല്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഇത്തരത്തിൽ ഒരു പ്രതിഷേധ മാർഗ്ഗം സ്വീകരിച്ചതെന്ന് ഷജി പറയുന്നു.
സർക്കാർ ഇ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടുകൊണ്ട് നെൽകർഷകർക്ക് വേണ്ട സഹായം ചെയ്തില്ലെങ്കിൽ ഈ കൃഷി അന്യം നിന്ന് പോകുമെന്നും ഷജി പറഞു.കൃഷിയെ സ്നേഹിക്കുന്ന ഒരു യുവ കർഷകൻ കൂടിയാണ് ഇദ്ദേഹം ആകെ ഒന്നര ഏക്കറിലാണ് ഇദ്ദേഹം കൃഷി ഇറക്കിയിട്ടുള്ളത് .
എല്ലായിടത്തും ഇതുപോലെ പന്നി നശിപ്പിച്ച അവസ്ഥയിലാണ്.തരിശ് കിടന്ന ഭൂമിയിൽ സ്ഥലം എടുത്ത് കൃഷി ചെയ്ത അയ്യായിരം മൂട് മരച്ചീനിയും, അതുപോലെ വാഴയും പന്നി പൂർണ്ണമായും നശിപ്പിച്ചു.കൃഷി വകുപ്പിൽ നിന്നും കിട്ടുന്ന ഇൻഷുറൻസ് വളരെ പരിമിതമാണ്.
കൃഷിയോട് ഉള്ള അമിത ഇഷ്ടം കാരണം കരഭൂമിയായിരുന്ന പ്രദേശം ഒരു മെഷീനറിയുടെയും സഹായമില്ലാതെ സ്വന്തം
ചിലവിൽ ഇടിച്ചു നിരപ്പാക്കിയാണ് അഭ്യസ്ഥവിദ്യനായ ഈ ചെറുപ്പക്കാരൻ നെൽ കൃഷിക്കായി ഒരുക്കിയെടുത്തത്.