ഓവർ ടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രക്കാരന്റെ മത്സരപ്പാച്ചിലിൽ പിറകിൽ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. തുടർന്നുള്ള പോലീസിന്റെ അന്യോഷണത്തിൽ കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു ആണ് ബൈക്ക് ഓടിച്ചിരുന്നതെന്നു കണ്ടെത്തി.
അലക്ഷ്യമായി ബൈക്ക് ഓടിച്ചു അപകടം വരുത്തിയ യാത്രികൻ തിരിഞ്ഞു പോലും നോക്കാതെ പോവുകയും ചെയ്തു.രണ്ടു വർഷം മുൻപ് ഈ വിഷ്ണു ഓടിച്ച വാഹനമിടിച്ചു ഒരു സൈക്കിൾ യാത്രക്കാരൻ കൂടി ഇതുപോലെ കൊല്ലപ്പെട്ടിരുന്നു.. എന്നിട്ടും അയാളിൽ ചെറിയൊരു കുറ്റബോധം പോലും ഉണ്ടായിട്ടില്ല എന്നതിന് മറ്റൊരു തെളിവു കൂടിയാണ് ഈ സംഭവം.
മരണപ്പെട്ട കാവ്യക്ക് നാലു വയസ്സുള്ള ഒരു കുഞ്ഞുണ്ട്.. ആ കുഞ്ഞിന് തീരാ നഷ്ടമാണ് ഇവരുടെയൊക്കെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം ഉണ്ടായിരിക്കുന്നത്.കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.

error: Content is protected !!