
ഇത് കൊല്ലം ജില്ലയിലെ കടയ്ക്കലിലെ ഒരു കൊച്ചു ഗ്രാമം കോട്ടപ്പുറം. കാൽ പന്തിനെ സ്വന്തം ഹൃദയ താളമായി കൊണ്ടുനടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ.

ലോക ഫുട്ബോൾ മാമാങ്കം അങ്ങ് ഖത്തറിൽ അരങ്ങു തകർക്കുമ്പോൾ കാൽ പന്ത് കളിയുടെ രാജാക്കന്മാരുടെ പിന്മുറക്കാർ ഇവിടെ ഫുട്ബോൾ ലഹരിയിലാണ്.NEW KASK എന്ന ഒരു ക്ലബ്ബിന്റെ കീഴിലാണ് ഇവരുടെ ഫുട്ബോൾ പ്രണയം.

ലോകകപ്പ് തുടങ്ങിയത് മുതൽ ഇവർക്കെന്നും ആഘോഷ രാത്രികളാണ്. ഒട്ടുമിക്ക ടീമുകൾക്കും ഇവിടെ ഫാൻസുകാരുണ്ട്.ബ്രസീലിനും, അർജന്റീനയ്ക്കുമാണ് ഏറ്റവും അധികം ആരാധകരുള്ളത്.

ഓരോരുത്തരും അവരവരുടെ ടീമുകളുടെ ഫ്ലക്സുകളും, ഓരോ ക്യാപ്റ്റൻ മാരുടെയും കൂറ്റൻ കമനങ്ങൾ വയ്ക്കുന്ന തിരക്കിലാണ്.ഏത് ടീമിന്റെ ഫാൻസായാലും ഒരേ വേദിയിലിരുന്നു കളികാണുകയാണ് ഇവരുടെ പതിവ് ഇതിനായി വലിയ സ്ക്രീനും ക്ലബിന് മുന്നിൽ സജ്ജീകരിച്ചിട്ടുണ്ട്

.ഫുട്ബോൾ സ്നേഹം കാരണം ക്ലബ്ബിന്റെ നാല് ചുവരിലുകളിലും ഇഷ്ട നായകൻ മാരുടെ ത്രിഡി ചിത്രങ്ങൾ ഉണ്ട് ഇത് ആരെയും ആകർഷിക്കുന്ന ഒന്നാണ്.

കടയ്ക്കൽ പഞ്ചായത്തിൽ സ്വന്തമായി കെട്ടിടമുള്ള ചുരുക്കം ചില ക്ലബ്ബുകളിലൊന്ന് NEW KASK കോട്ടപ്പുറം. ആര് ഫുട്ബാൾ കപ്പിൽ മുതമിട്ടാലും അതിന്റെ മറ്റൊലികൾ ഈ നാടും നെഞ്ചിലേറ്റും.
