ഗ്രാമീണ വനിത ദിനത്തൊടാനുബന്ധിച്ച് “പെൺരാവേറ്റം” എന്ന പേരിൽ വിപുലങ്ങളായ പരിപാടികളാണ് കടയ്ക്കൽ പഞ്ചായത്ത് ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്

പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീജ അധ്യക്ഷത വഹിച്ചു. സി. ഡി എസ് ചെയർപേഴ്സൺ രാജേശ്വരി സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ വേണു കുമാരൻ നായർ, കടയിൽ സലീം, കെ. എം മാധുരി, പഞ്ചായത്ത് മെമ്പർമാരായ
പ്രീതൻ ഗോപി, സബിത, ജെ. എം മർഫി, അനന്തലക്ഷ്മി, ശ്യാമ, ഷാനി, വി. ബാബു ഹരിത കർമ്മ സേന കോർഡിനേറ്റർ അഖില, പഞ്ചായത്ത് ജീവനക്കാരായ അജയൻ, ഷൈജു, സി ഡി എസ് അംഗങ്ങളായ ആർ. ലത, ശ്യാമള സോമരാജൻ വിവിധ വാർഡുകളിലെ ഹരിത കർമ്മസേന അംഗങ്ങൾ പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു

, ഹരിത കർമ്മ സേന അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികൾ, (ഡാൻസ്, പാട്ട്, , രാത്രിനടത്തം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്.

കർമ്മസേന അംഗങ്ങളുടെയും, കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

ഹരിത കർമ്മ സേനഅംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് വ്യത്യസ്തമായ അനുഭമായി.പഞ്ചായത്ത് മെമ്പർ അനന്തലക്ഷമി ഗാനം ആലപിച്ചു.

കലാപരിപാടിക്ക് ശേഷം “രാത്രിനടത്തം” സംഘടിപ്പിച്ചു, ഇതിൽ ജനപ്രതിനിധികൾ,ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ സി.ഡി. എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ കുട്ടികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കാളികളായി.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ചു വിപ്ലവ സ്മാരകത്തിൽ മെഴുകുതിരി കത്തിച്ചുകൊണ്ട് തിരിച്ചു കടയ്ക്കൽ ടൗൺ, ബസ്റ്റാന്റ് വഴി പഞ്ചായത്ത് ഓഫീസിൽ തിരിച്ചെത്തി.
