
പത്തനാപുരം ഗാന്ധി ഭവന്റെ ആഭിമുഖ്യത്തിൽ ഗോത്ര സമുദായത്തിൽപ്പെട്ട ഇരുപത് യുവതികളുടെ വിവാഹം നടത്തുന്നു. നവംബർ 1 രാവിലെ 10.30 ന് പത്തനാപുരം ഗാന്ധിഭനിൽ നടക്കും ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

ആദിവാസി യുവതികളുടെ വിവാഹം നടത്തുന്നതിനുള്ള സാമ്പത്തിക സാഹചര്യമില്ലന്ന് ഊര്മൂപ്പനും, സാമൂഹിക പ്രവർത്തകരും ഗാന്ധിഭവനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്.വിവാഹ അവശ്യത്തിനാവശ്യമായ ചിലവ് ജീവ കാരുണ്യ പ്രവർത്തകരായ എ. ജയന്തകുമാർ, എവർമാക്സ് ബഷീർ, തലവടി പി. ആർ വിശ്വനാഥൻ നായർ, അഡ്വ. രാജീവ് രാജധാനി എന്നിവർ ചേർന്നാണ് നൽകുന്നത്

.