ഹരിത മിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഇനി പാറശാലയിലും. ഖരമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ഹരിതമിത്രം – സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം, പഞ്ചായത്ത് തല ഉദ്ഘാടനവും ഹരിത കര്‍മ്മ സേന സംരംഭകര്‍ക്കുള്ള ചെക്ക് വിതരണവും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍ നിര്‍വഹിച്ചു.

മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഉപഭോക്താക്കള്‍ക്കുള്ള വെബ്‌പോര്‍ട്ടലുമാണ് ആപ്പിന്റെ പ്രധാന ഘടകങ്ങള്‍. ഉപഭോക്താവിന് പ്രത്യേക സേവനങ്ങള്‍ ആവശ്യപ്പെടാനും, പരാതികള്‍ ഉന്നയിക്കാനും, മാലിന്യം തള്ളുന്നത് റിപ്പോര്‍ട്ട് ചെയ്യാനും തദ്ദേശസ്ഥാപന തലത്തില്‍ നടക്കുന്ന മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ആപ്പിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ വിവരശേഖരണം, നിലവില്‍ ലഭ്യമായ മാലിന്യ സംസ്‌ക്കരണ നടപടികള്‍, സര്‍വീസ് നടത്തുമ്പോള്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തല്‍ എന്നിവയും ഹരിതമിത്രത്തില്‍ സാധ്യമാണ്. പാറശാല സ്വാതി കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത അധ്യക്ഷയായി.

error: Content is protected !!