അടൂർ നടക്കാവ് ജംഗ്ഷനിലാണ് അപകടം നടന്നത്

കൊച്ചി ഇരുമ്പനത്തുനിന്ന് പെട്രോളുമായി തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു ടാങ്കർ
അശ്രദ്ധമായി വന്ന ഓമ്നിയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന വിഭാഗങ്ങൾ സ്ഥലത്തെത്തി പെട്രോൾ ചോർച്ച നിർത്താനുള്ള ശ്രമത്തിലാണ്ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്പെട്രോൾ പൂർണ്ണമായും നീക്കിയതിന് ശേഷം മാത്രമാകും ഗതാഗതം പുനസ്ഥാപിക്കുക.

ചോർച്ച അടയ്ക്കുക എന്നതാണ് ആദ്യ നടപടി പന്ത്രണ്ടായിരം ലിറ്റർ പെട്രോളാണ് ടാങ്കറിന്റെ കപ്പാസിറ്റി അതിൽ ഭൂരിഭാഗം പെട്രോളും ഇപ്പോഴും ടാങ്കറിനുള്ളിലുണ്ട്.അപകട വിവരം അറിഞ്ഞുടനെ തന്നെ പോലീസും, ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു.

IOC ഉദ്യോഗസ്ഥർ എത്തിയതിന് ശേഷം മാത്രമേ മറ്റു തുടർ നടപടികൾ ഉണ്ടാകു. ഇപ്പോൾ ഫയർ എൻജിൻ വാഹനങ്ങളിൽ ഫോം നിറക്കുന്ന നടപടികൾ പുരോഗമിക്കുന്നു

error: Content is protected !!