സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ. പി വിഭാഗം ഓവറോൾ കിരീടം
വെള്ളാർവട്ടം സെന്റ്‌ സേവ്യേഴ്‌സ് എൽ. പി. എ സി ന്

മഞ്ഞപ്പാറ സ്കൂളിൽ വച്ച് നടന്ന എൽ. പി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സമ്മാനം വെള്ളാർവട്ടം സെന്റ്‌ സേവ്യേഴ്‌സ് എൽ. പി. എ സിന്. 65 പോയിന്റ് നേടിയാണ് വിജയം ഉറപ്പിച്ചത്.

.കഴിഞ്ഞ ദിവസം നടന്ന ചടയമംഗലം ഉപജില്ല ശാസ്ത്രമേള മഞ്ഞപ്പാറ എച്ച് എസ് എസിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബഹു.സാം കെ സാനിയേലാണ് ഉദ്ഘാടനം ചെയ്തത്.രണ്ടാം സ്ഥാനം മാങ്കോട് എൽ. പി. സിന് ലഭിച്ചു

വിദ്യാർത്ഥികളിൽ വൈജ്ഞാനികവും, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ അഭിരുചിയും, ഗവേഷണ താത്പര്യവും വളർത്തുന്നതിനോടൊപ്പം പഠനത്തിലൂടെ അർജിച്ച അറിവുകൾ താനുൾപ്പടുന്ന സമൂഹത്തിന് പ്രയോജനപ്പെടും വിധം വളർത്തിയെടുക്കുകയുമാണ് ഓരോ മേളകളുടെയും ലക്ഷ്യം.

error: Content is protected !!