ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺഎയ്ഡഡ് സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെയും ഭിന്നശേഷിയുള്ളവർക്കായുള്ള ജനറൽ സ്‌കൂളുകളിലെ വിദ്യാർഥികളുടേയും 23-ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നും ജനറൽ സ്‌കുളുകളിൽ നിന്നും ഏകദേശം 1600 ഓളം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും. തിരുവനന്തപുരം, കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയാറാക്കിയ ലോഗോ ആണ് കലോത്സവത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

error: Content is protected !!