
സെറ്റ്: തീയതി നീട്ടി
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 25ന് 5 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു.നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2നും 2022 ഒക്ടോബർ 30നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം
