ചടയമംഗലം സബ്ജില്ലാ ശാത്രോത്സവത്തിൽ കുറ്റിക്കാട് CPHSS ന് ഒന്നാം സ്ഥാനം.

611 പോയിന്റ് കരസ്ഥമാക്കിയാണ് കുറ്റിക്കാട് CPHSS ഒന്നാം സ്ഥാനത്തിന് അർഹരായത്.
കടയ്ക്കൽ ഗവണ്മെന്റ് HSS ആണ് രണ്ടാം സ്ഥാനത്ത്.

കോവിഡിന് തുടർന്ന് നിർത്തിവച്ച സ്കൂൾ മേളകൾ മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും സ്‌കൂളുകളിൽ അരഭിച്ചത്.വിദ്യാർത്ഥികളിൽ വൈജ്ഞാനികവും, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ അഭിരുചിയും, ഗവേഷണ താത്പര്യവും വളർത്തുന്നതിനോടൊപ്പം പഠനത്തിലൂടെ അർജിച്ച അറിവുകൾ താനുൾപ്പടുന്ന സമൂഹത്തിന് പ്രയോജനപ്പെടും വിധം വളർത്തിയെടുക്കുകയുമാണ് ഓരോ മേളകളുടെയും ലക്ഷ്യം.

error: Content is protected !!