കൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുനലൂർ കലയനാടിന് സമീപം ലോറി മറിഞ്ഞു തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ഇന്ന് വെളുപ്പിന് 5.15 ഓടു കൂടിയായിരുന്നു അപകടം.

സിമന്റ് മിക്സ് മായി വന്ന ലോറി കലയനാട് വളവിൽ മറിയുകയായിരുന്നു. സംഭവം അറിഞ്ഞു പുനലൂർ പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ 2 ക്രെയിനും 2 ജെ സി ബി യും ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തിയെങ്കിലും രണ്ടര മണിക്കൂറിനു ശേഷമേ ഡ്രൈവറെ പുറത്ത് എത്തിക്കാൻ കഴിഞ്ഞുള്ളൂ.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടം നടന്ന സ്ഥലത്തിന് സമീപം ഈ അടുത്ത സമയത്ത് നിരവധി അപകടങ്ങളും മരണങ്ങളും നടന്നതായി നാട്ടുകാർ പറഞ്ഞു.ഡ്രൈവർ തമിഴ്നാട് സ്വദേശി ആണെന്നാണ് പ്രാഥമിക വിവരം
