
കടയ്ക്കൽ GVHSS ന്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ FULL A+ വാങ്ങിയ കുട്ടികൾക്ക് ആദരം നൽകുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലം മുടങ്ങിക്കിടന്ന പ്രതിഭാ സംഗമം ഈ വർഷം വളരെ വിപുലമായി സംഘടിപ്പിക്കാനാണ് സ്കൂൾ മാനേജ്മെന്റും,പി.ടി.എ യും തീരുമാനിച്ചിരിക്കുന്നത്

.രണ്ട് വർഷങ്ങളിലെയും കൂടി ഏകദേശം 400 കുട്ടികൾക്കാണ് ആദരം നൽകുന്നത്.2022 നവംബർ 1 ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ബഹു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ജെ നജീബത്ത്, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ. ടി. ആർ തങ്കരാജ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
