കടയ്ക്കൽ മിനി സിവിൽ സ്റ്റേഷൻ

കടയ്ക്കൽ ടൗണിലായി സ്ഥിതിചെയ്യുന്നു. കടയ്ക്കൽ കോടതി, വില്ലേജ് ഓഫീസ്, രജിസ്ട്രാർ ഓഫീസ് എന്നിവ ഇതിൽ പ്രവർത്തിക്കുന്നു.

കടയ്ക്കൽ യു. പി. എസ് സ്ക്കൂൾ

ഒരു പൊതു വിദ്യാലയം എങ്ങനെ ആകണം എന്നതിന് മാതൃകയാണ് കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കടയ്ക്കൽ ഗവ : യു. പി സ്ക്കൂൾ.

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു. പി. സ്ക്കൂൾ ആണ് ഇത്, അപ്പർ പ്രൈമറിക്ക് പുറമെ അംഗൻവാടി, എൽ. കെ.ജി, യു. കെ. ജി എന്നിവയും ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു

കടയ്ക്കലിന്റെ സാമൂഹിക, സാംസ്‌ക്കാരിക മണ്ഡലങ്ങളിൽ ഏറെ സംഭാവനകൾ നൽകിയ സ്ക്കൂൾ കൂടിയാണിത്.
ഏകദേശം 1600 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.

3 വർഷം മുന്നേ ശ്രീ സി. ദീപുവിന്റെ നേതൃത്വത്തിലുള്ള സ്കൂൾ പി. ടി. എ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കിവരുന്നു. ഇവരുടെ കൂട്ടായുള്ള പ്രവർത്തനത്തിന്റെ ഫലമായി തൃതല പഞ്ചായത്ത്‌ ഫണ്ടുകൾ സ്കൂളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ പി. ടി. എ യും അധ്യാപകരും, നാട്ടിലെ നല്ല മനഷ്യരുടെയും സഹായത്താൽ 2 ബസ് സ്വന്തമായി സക്കുളിന് വാങ്ങാൻ കഴിഞ്ഞു, ഇത് മാതൃകാ പരമായ കാര്യമാണ്.അതുപോലെ മുൻ എം. എൽ.എ ശ്രീ മുല്ലക്കര രത്നാകരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു ബസ് വാങ്ങി നൽകുക ഉണ്ടായി. ഇപ്പോൾ ലഭിക്കുന്ന ബസുകൾ ഉൾപ്പടെ അഞ്ച് ബസുകൾ സ്‌കൂളിന് സ്വന്തമാകും.

ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹായത്താൽ സ്ക്കൂൾ ഓഡിറ്റോറിയം പുനർ നിർമ്മിച്ചു മനോഹരമാക്കി, കടയ്ക്കൽ പഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിന് ചുറ്റും ചുറ്റുമതിൽ പൂർത്തിയാക്കി,ഇന്റർ നാഷണൽ പ്രീ പ്രൈമറി സക്കുളിന് വേണ്ടി ലോക ബാങ്കിന്റെ 10 ലക്ഷം രൂപയുടെ സഹായവും ലഭിച്ചു ബഹുമാനപ്പെട്ട കേരള സർക്കാരിന്റെ കിഫ്‌ബി പദ്ധതിൽ ഉൾപ്പെടുത്തി വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി അംഗീകാരം വാങ്ങി കഴിഞ്ഞു, അത് കൂടി പൂർത്തീകരിച്ചു കഴിയുമ്പോൾ സംസ്ഥാനത്തെ തന്നെ മികച്ച സ്‌കൂളുകളിലൊന്നായി മാറാൻ കഴിയും.

ഒട്ടനവധി വൈവിദ്ധ്യങ്ങളായ പ്രൊജക്ടുകൾ ഏറ്റുടുക്കുന്നതിൽ കടയ്ക്കൽ യു. പി.എസ്‌ എന്നും മുന്നിലാണ്,മിന്നും താരങ്ങൾ എന്ന അവധിക്കാല ക്യാമ്പ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി, അവധിക്കാല ക്യാമ്പിൽ കലയും, സംസ്കാരവും, നട്ടരങ്ങും, പാട്ടും, ചിത്രരചനയും തുടങ്ങി ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു, അതുപോലെ അക്കാദമിക് രംഗത്തും, സ്പോർട്സ് രംഗത്തും ഏറെ മുന്നിലാണ് ഇവിടത്തെ കുട്ടികൾ.

“കടയ്ക്കൽ വിപ്ലവത്തിന്റെ നാൾ വഴികളിലൂടെ ” എന്ന വൈവിദ്ധ്യമായ ഒരു പരിപാടി സ്കൂളിൽ നടന്നുവരുന്നു. തിരഞ്ഞെടുക്കപ്പെട്ട നാല്പത് കുട്ടികൾക്ക് കടയ്ക്കൽ വിപ്ലവത്തിന്റെ ചരിത്ര പുസ്തകം വാങ്ങിനൽകി അവരെ പഠിപ്പിക്കുന്നു, നാടിന്റെ പൈതൃകവും, പാരമ്പര്യവും പുതു തലമുറയിലേക്ക് വെളിച്ചം വീശാൻ ഇത് ഉപകരിക്കും.കൂടാതെ നാടിന്റെ നൻമ്മ മരങ്ങളായി മാറാൻ ഇവർക്ക് ഇതൊരു മുതൽ കൂട്ടാകുമെന്ന് ഉറപ്പാണ്.

നിശ്ചയഡാർത്യമുള്ള സ്കൂൾ പി. ടി. എ യും അർപ്പണ മനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരും ചേർന്നാൽ ഈ സ്ക്കൂൾ ഇനിയും ഉയരങ്ങളിൽ എത്തും.

കടയ്ക്കൽ ഗ്രാമപഞ്ചായത്തും, ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്തും, കൊല്ലം ജില്ലാപഞ്ചായത്തും എല്ലാ സഹായങ്ങളും നൽകി കൂടെയുണ്ട്.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്

സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കുകളിൽ ഒന്നാണ്‌ കടയ്ക്കൽ സഹകരണ ബാങ്ക്, മികച്ച ബാങ്കിനുള്ള ഒട്ടനവധി പുരസ്‌ക്കാരങ്ങൾ വാങ്ങിയിട്ടുണ്ട്. ശ്രീ എസ്‌ വിക്രമന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ നേതൃത്വത്തിൽ ഒട്ടനവധി മാതൃക പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.നാട്ടിലെ സാധാരണ ജനങ്ങൾക്കായി ഒട്ടനവധി നൂതന പദ്ധതി കൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു,

നെൽക്കൃഷിക്കാർക്കായി കനകക്കതിർ, മാരക രോഗം ബാധിച്ചവർക്കുള്ള കനിവ്, പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് സ്ക്വാളർഷിപ്പ്, മാത്‍സ്യ കർഷകർക്കുള്ള നീല ജലാശയം,ക്ഷീര കർഷകർക്കായുള്ള ക്ഷീര സാഗരം പദ്ധതി, കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നാട്ടു പച്ച പദ്ധതി എന്നിവ നടപ്പിലാക്കുന്നതിലൂടെ നാടിന്റെ സാമൂഹിക ഇടങ്ങളിൽ മാതൃകപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

KIMSAT സഹകരണ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

കടയ്ക്കൽ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നു, കൂടാതെ കടയ്ക്കൽ ബസ്റ്റാന്റ്, കുമ്മിൾ, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കാറ്റാടിമൂട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു, ബാങ്കിന്റെ കീഴിൽ കടയ്ക്കൽ ടൗണിൽ നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും ന്യായവിലക്ക് മരുന്നുകൾ ലഭ്യമാകുന്നു, ഹെഡ്ഡ് ഓഫീസിനോട് ചേർന്ന് ജനസേവന കേന്ദ്രവും, വളം ഡിപ്പോയും ഉണ്ട്.

കൂടാതെ ഗൃഹലക്ഷ്മി എന്നപേരിൽ ഒരു ഗൃഹോപകരണ ഷോപ്പും പ്രവർത്തിക്കുന്നു, ഇവിടെ നിന്നും തവണ വ്യവസ്ഥയിൽ ഗ്രിഹോപകരണങ്ങൾ ന്യായവിലക്ക് ലഭിക്കുന്നു.